LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാത്രി 7 മണിക്ക് ശേഷം കുട്ടികളെ അഭിനയിപ്പിക്കരുത് -മാര്‍ഗ നിര്‍ദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷന്‍

ഡല്‍ഹി: സിനിമകളിലും സീരിയലുകളിലും കുട്ടികളെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദേശീയ ബാലാവകാശ കമ്മീഷന്‍. ബാലതാരങ്ങളെ ആറുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കരുതെന്നും രാത്രി 7 മണിക്ക് ശേഷം കുട്ടികളെ അഭിനയിപ്പിക്കരുതെന്നും ബാലാവകാശ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്നും അതിനാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ടവര്‍ ഇത്തരം വിഷയങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബാലതാരങ്ങള്‍ വിനോദ മേഖലയിൽ ജോലി ചെയ്യണമെങ്കിൽ, ജില്ലാ മജിസ്‌ട്രേറ്റിൽ നിന്ന് നിർമ്മാതാക്കൾ അനുമതി വാങ്ങണം. മാതാപിതാക്കള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യം നല്‍കണമെന്നും ബാലവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ മുതിര്‍ന്നവരുടെ സമയത്തിനനുസരിച്ച് കുട്ടികളുടെ ഷൂട്ടിംഗ് ടൈം മാറ്റുന്നത് ശരിയായ രീതിയല്ല. കൃത്യമായ ഇടവേളകള്‍ കുട്ടികള്‍ക്ക് നല്‍കണമെന്നും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍  നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുതെന്നും കമ്മീഷന്‍റെ പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. കുട്ടികളുടെ മുന്‍പില്‍ വെച്ച് മദ്യം കഴിക്കുകയോ പുകവലിക്കുകയോ നഗ്നത പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്. ഷൂട്ടിംഗ് സെറ്റിലെ മറ്റുള്ളവര്‍ കുട്ടികളോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് കൃത്യമായ പ്രോട്ടോക്കോള്‍ വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More