LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒരിക്കലും ബിജെപിയില്‍ ചേരില്ല- മാണി സി കാപ്പന്‍

കോട്ടയം: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തളളി പാലാ എം എല്‍ എയും യുഡിഎഫ് നേതാവുമായ മാണി സി കാപ്പന്‍. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഒരു കാരണവശാലും താന്‍ ബിജെപിയിലേക്ക് പോവില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. താന്‍ ബിജെപിയിലേക്ക് പോകുന്നു എന്ന തരത്തില്‍വന്ന വാര്‍ത്ത ചിലര്‍ ആഘോഷിക്കുകയാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്തിട്ടില്ല, ഉണ്ടെങ്കില്‍ അത് തുറന്നുപറയാനുളള ധൈര്യം തനിക്കുണ്ടെന്നും കാപ്പന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ ബിജെപിയിലേക്ക് പോകുന്നു എന്ന തരത്തില്‍ ചില ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. അത് സോഷ്യല്‍ മീഡിയയിലൂടെ കുറേപേര്‍ ആഘോഷിക്കുകയായിരുന്നു. ഞാന്‍ തീര്‍ത്തുപറയുന്നു, ഒരു കാരണവശാലും ബിജെപിയിലേക്ക് പോകില്ല. അങ്ങോട്ട് പോകുമെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടുമില്ല. ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ആര്‍ക്കും എവിടെയും പോകാമല്ലോ എന്ന് ഞാന്‍ പറഞ്ഞുപോയി. ആ ഒരു തെറ്റേ എന്റെ ഭാഗത്ത് വന്നിട്ടുളളു. അടുത്ത ചോദ്യം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്തത് ഞാനാണോ എന്നായിരുന്നു. അത് ഞാനല്ല. എനിക്ക് അങ്ങനെ വോട്ട് ചെയ്യണമെന്നുണ്ടെങ്കില്‍ അത് മുഖത്തുനോക്കി പറയാനുളള തന്റേടം ഉണ്ട്'-മാണി സി കാപ്പന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കെ സുധാകരനുമായുളള വ്യക്തിബന്ധം 1978 മുതലുളളതാണ്. അദ്ദേഹം കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ പുതിയ കക്ഷികളെ യുഡിഎഫിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. അതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ആരുവേണമെങ്കിലും വരട്ടെ, അവര് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനങ്ങളാണ് പറഞ്ഞത് എന്നാണ് ഞാന്‍ പറഞ്ഞത്. അതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണ്. ഞാനും എന്റെ പാര്‍ട്ടിയും കൂടി ഉള്‍പ്പെട്ട യുഡിഎഫില്‍ അത്തരമൊരു ചര്‍ച്ച വന്നിട്ടില്ല'-മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.  

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More