LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാക്കിസ്ഥാനിലെ പ്രളയത്തില്‍ അമ്പതോളം ഗ്രാമങ്ങള്‍ മുങ്ങിപ്പോയതായി റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ പ്രളയത്തില്‍ അമ്പതോളം ഗ്രാമങ്ങള്‍ മുങ്ങിപ്പോയതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാനിലുണ്ടായ വെളളപ്പൊക്കം സിന്ധ് പ്രവിശ്യയിലേക്ക് കടന്നതോടെ മുപ്പതിലേറേ ഗ്രാമങ്ങള്‍ വെളളത്തിനടിയിലായി. ഇതോടെയാണ് പ്രളയത്തില്‍ മുങ്ങിപ്പോയ ഗ്രാമങ്ങളുടെ എണ്ണം അമ്പതായത്. പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ച് എ എന്‍ ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ ജീവന്‍ രക്ഷിക്കാനായി കുന്നുകളിലും ഉയര്‍ന്ന പ്രദേശങ്ങളിലുമാണ് അഭയംപ്രാപിക്കുന്നത്.

ഈ വര്‍ഷം ബലൂചിസ്ഥാനില്‍ കനത്ത മഴയാണ് ലഭിച്ചത്. കനത്ത മഴയിലും വെളളപ്പൊക്കത്തിലുമായി 19 പേര്‍ മരണപ്പെട്ടെന്നും ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തൂണ്‍ഖ്വാ എന്നീ പ്രവിശ്യകള്‍ ഒറ്റപ്പെട്ടുകിടക്കുകയാണെന്നും പാക്കിസ്ഥാന്‍ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ബലൂചിസ്ഥാനിലുണ്ടായ വെളളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ ഏഴ് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ 9 പേര്‍ മുങ്ങിമരിച്ചു. നൂറുകണക്കിന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പ്രളയത്തില്‍ പെഷവാര്‍, സ്വാബി, ചര്‍സദ്ദ, ഷാംഗ്ല, ദേര ഇസ്മായില്‍ ഖാന്‍, ബജൗര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രവിശ്യയില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ടെന്നും രാജ്യത്തെ പൗരന്മാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി അബ്ദുള്‍ അസീസ് ഉഖൈലി പറഞ്ഞു. ജൂണ്‍ 1 മുതല്‍ രാജ്യത്തുണ്ടായ മഴക്കെടുതിയില്‍ 124 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പതിനായിരത്തോളം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. 565 കിലോമീറ്ററോളം റോഡുകളും 197,930 ഏക്കര്‍ കൃഷിഭൂമിയും തകര്‍ന്നു എന്നും അബ്ദുള്‍ അസീസ് ഉഖൈലി വ്യക്തമാക്കി.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More