LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം നടപ്പിലാക്കി യുഎഇ

അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം നടപ്പിലാക്കി യുഎഇ. കിന്‍ഡര്‍ ഗാര്‍ഡന്‍ കുട്ടികളുടെ യൂണീഫോമിലാണ്  ആദ്യഘട്ടത്തില്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിര്‍ദേശപ്രകാരം പെണ്‍കുട്ടികള്‍ക്ക് പാന്റ്‌സും വെളള ഷര്‍ട്ടുമാണ് വേഷം. പുതിയ യൂണീഫോമില്‍ ആണ്‍കുട്ടികള്‍ക്ക് ടൈ നിര്‍ബന്ധമില്ല. രക്ഷിതാക്കളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് പുതിയ പരിഷ്‌കരണമെന്നും കുട്ടികള്‍ക്ക് ഈ വേഷം കൂടുതല്‍ സുഖപ്രദമായിരിക്കുമെന്നും എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ, പെണ്‍കുട്ടികള്‍ക്ക് വെളള ടീ ഷര്‍ട്ടും പാവാടയുമായിരുന്നു വേഷം. 29 ദിര്‍ഹത്തിന്റെ ഷര്‍ട്ടും 32 ദിര്‍ഹത്തിന്റെ പാന്റ്‌സുമാണ് പെണ്‍കുട്ടികളുടെ പുതിയ യൂണീഫോം. 29 ദിര്‍ഹത്തിന്റെ ടീ ഷര്‍ട്ടും 43 ദിര്‍ഹത്തിന്റെ പാന്റ്‌സുമാണ് പെണ്‍കുട്ടികളുടെ സ്‌പോര്‍സ് യൂണീഫോം. ആണ്‍കുട്ടികള്‍ക്ക് 10 ദിര്‍ഹം വില വരുന്ന ടൈ ഉണ്ടായിരുന്നെങ്കിലും രക്ഷിതാക്കളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വഴി ഓഗസ്റ്റ് 15 മുതല്‍ യൂണീഫോമുകള്‍ വാങ്ങാം.

Contact the author

International Desk