LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകം മാറുന്നത് തിരിച്ചറിയണം, വിവാഹത്തില്‍ എന്റെ സാന്നിദ്ധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുളളത്; മഹല്ല് കമ്മിറ്റിക്കെതിരെ വധു

കോഴിക്കോട്: പളളിക്കുളളില്‍ നടന്ന നിക്കാഹിന് സാക്ഷിയായ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി വധു ബഹ്ജ ദലീല. പിതാവിനും വരനുമൊപ്പം സ്വന്തം നിക്കാഹിന് പങ്കെടുത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി കരുതുന്നതെന്ന് പറഞ്ഞ ബഹ്ജ, ജീവിതത്തിലെ നിര്‍ണായകമായ മുഹുര്‍ത്തത്തില്‍ തന്റെ സാന്നിദ്ധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുളളതെന്നും ചോദിക്കുന്നു. പളളിയില്‍ നടന്ന നിക്കാഹിന് വധുവിന് പങ്കെടുക്കാന്‍ അനുമതി നല്‍കിയ മഹല്ല് സെക്രട്ടറി ഖേദംപ്രകടിപ്പിക്കണമെന്ന് ഉത്തരവിറക്കിയ മഹല്ല് കമ്മിറ്റിയോടാണ് ബഹ്ജയുടെ ചോദ്യം. 

'മതഗ്രന്ഥം നിക്കാഹില്‍ വധുവിന്റെ സാന്നിദ്ധ്യം വിലക്കിയിട്ടില്ല. ഗള്‍ഫ് നാടുകളില്‍ പണ്ടുമുതല്‍ തന്നെ ഇതുണ്ട്. പുരോഗമ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നു എന്ന് അവകാശപ്പെടുന്ന പളളിക്കമ്മിറ്റിയുടെ നിലപാട് ആശ്ചര്യപ്പെടുത്തി. ലോകം മാറുന്നത് തിരിച്ചറിയേണ്ടതുണ്ട്. പരിഷ്‌കൃത ലോകത്തിന്റെ സൗകര്യത്തില്‍ ജീവിച്ച് പഴകിപ്പുളിച്ചതിനെ പുല്‍കുകയാണ് പലരും. അതില്‍ എന്റെ കുടുംബത്തിന് ഉത്തരവാദിത്വമില്ല'-ബഹ്ജയുടെ സഹോദരന്‍ ഫാസില്‍ ഷാജഹാന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂലൈ മുപ്പതിനാണ് പാലേരി ജുമാ മസ്ജിദില്‍ നടന്ന സ്വന്തം വിവാഹത്തിന് കുറ്റ്യാടി സ്വദേശി ബഹ്ജ ദലീല പങ്കെടുത്തത്. വരന്‍ ഫഹദ് ഖാസിമില്‍നിന്ന് വേദിയില്‍വെച്ചുതന്നെ ബഹ്ജ മഹറും സ്വീകരിച്ചിരുന്നു. വീട്ടില്‍നിന്ന് ബന്ധുക്കള്‍ക്കൊപ്പം പളളിയിലെത്തിയ ബഹ്ജയ്ക്ക് പളളിക്കുളളില്‍ ചടങ്ങ് നടക്കുന്ന സ്ഥലത്തുതന്നെ ഇരിപ്പിടം നല്‍കുകയായിരുന്നു.

സംഭവം വിവാദമായതോടെ, പളളിക്കുളളില്‍വെച്ച് വരനൊപ്പം വധുവിനെയും പങ്കെടുപ്പിച്ച് നിക്കാഹ് നടത്തിയ രീതി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസ്താവനയിറക്കി. മഹല്ല് ജനറല്‍ സെക്രട്ടറിയോട് നിക്കാഹിന് തൊട്ടുമുന്‍പാണ് കുടുംബം വധുവിനെ പളളിക്കകത്ത് കയറ്റുന്നതിന് അനുമതി ചോദിച്ചത്. അദ്ദേഹം അത് സ്വന്തം നിലയ്ക്ക് അനുവദിക്കുകയായിരുന്നു. മഹല്ല് കമ്മിറ്റിയില്‍നിന്നോ, മതപണ്ഡിതന്മാരില്‍നിന്നോ കമ്മിറ്റി അംഗങ്ങളില്‍നിന്നോ അതിനുളള അനുമതി നല്‍കാന്‍ സെക്രട്ടറിക്ക് അനുവാദം ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണത് എന്നാണ് മഹല്ല് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

ഏതൊരു വിശ്വാസിയും പ്രാഥമികമായി പാലിക്കാന്‍ ബാധ്യതപ്പെട്ട കാര്യങ്ങളില്‍ വധുവിന്റെ കുടുംബമാണ് വീഴ്ച്ച വരുത്തിയതെന്നും ഇക്കാര്യം മഹല്ല് പ്രതിനിധി സംഘം വധുവിന്റെ കുടുംബത്തിലെ ഗൃഹനാഥനെ അറിയിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More