LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് നായ ചത്തു; മൃഗാശുപത്രിക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് നായ ചത്തതില്‍ പ്രതിഷേധവുമായി ഉടമകള്‍. തിരുവനന്തപുരം കുടപ്പനക്കുന്നിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കെതിരെയാണ് നായയുടെ ഉടമകള്‍ മൃതദേഹവുമായെത്തി പ്രതിഷേധിച്ചത്. ശ്വാസംമുട്ടലുമായി ആശുപത്രിയിലെത്തിച്ച നായയെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്നാണ് പരാതി. മണിക്കൂറുകളോളം നായയുടെ മൃതദേഹം ആശുപത്രിക്കുമുന്നില്‍വെച്ച് പ്രതിഷേധിച്ച ഉടമകളെ പൊലീസെത്തിയാണ് പിന്തിരിപ്പിച്ചത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ ഓഫീസില്‍ വിളിച്ചുപറഞ്ഞിട്ടും ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്.

കാര്യവട്ടം സ്വദേശികളായ അഭിരാമിയുടേയും അരുണ്‍രാജിന്റെയും ഒന്നര വയസ് പ്രായമുളള ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട പെണ്‍നായയാണ് ചികിത്സ ലഭിക്കാതെ ചത്തത്. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട നായയെ കുടപ്പനക്കുന്നിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രിയിലെത്തിച്ചെങ്കിലും മറ്റേതെങ്കിലും ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്ത് വരാതെ ചികിത്സിക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുരുതരാവസ്ഥയിലായിരുന്ന നായ മറ്റൊരു ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ചത്തു. ഇതേ ആശുപത്രിയില്‍ നേരത്തെ ചികിത്സ തേടിയതിന്റെ ഒ പി ടിക്കറ്റുകള്‍ കാണിച്ചിട്ടും ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ തയാറായില്ലെന്നാണ് നായയുടെ ഉടമകള്‍ ആരോപിക്കുന്നത്. അതേസമയം, റഫറല്‍ ആശുപത്രിയില്‍ റഫര്‍ ചെയ്ത് വരാതെ ചികിത്സിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ വാദം. 

Contact the author

Web Desk