LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ വനിതകള്‍ ഓടിക്കും

ജിദ്ദ: സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ വനിതകള്‍ ഓടിക്കും. സൗദിയിലെ 31 വനിതകളാണ് ലോക്കോ പൈലറ്റ് പരിശീലനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം തുടക്കത്തില്‍ പരിശീലനം ലഭിച്ച വനിതകള്‍ ജിദ്ദ വഴി മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ഹറമൈന്‍ അതിവേഗ ട്രെയിനില്‍ ക്യാബ് അപ്രന്റീസ്ഷിപ്പ് ആരംഭിച്ചു. പരീക്ഷയും പരിശീലവും  ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ ഇവര്‍ സൗദിയിലെ നഗരങ്ങളില്‍ ട്രെയിന്‍ ഓടിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷാ ചട്ടങ്ങള്‍, അപകടങ്ങള്‍, ട്രാഫിക്, അഗ്നിശമന പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ഈ വനിതകള്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സൗദിയില്‍ റെയില്‍വേ ഗതാഗതം വിപുലമാക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രെയിനുകള്‍ ഓടിക്കാന്‍ വനിതകളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടി ആരംഭിച്ചത്. സൗദി സ്വദേശികളായ സ്ത്രീകള്‍ക്ക് റെയില്‍വേ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വനിതാ ലോക്കോ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി സൗദി അറേബ്യയില്‍ നല്‍കിയ തൊഴില്‍ പരസ്യത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇരുപത്തിയെട്ടായിരത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍നിന്നും അഭിമുഖത്തിലൂടെ 145 പേരെ തെരഞ്ഞെടുത്തപ്പോള്‍ അന്തിമ ഘട്ടത്തിലേക്ക് 34 പേര്‍ക്കാണ് അവസരം ലഭിച്ചത്. പരിശീലനം തുടരുന്നതോടെ അടുത്ത വര്‍ഷങ്ങളില്‍ സൗദിയിലെ വനിതാ ലോക്കോ പൈലറ്റുമാരുടെ എണ്ണം ഇനിയും വര്‍ധിക്കും.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More