LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടത്തില്‍ മുസ്ലീം ലീഗ് എന്നും കോണ്‍ഗ്രസിനൊപ്പമുണ്ടാകും; സോണിയാ ഗാന്ധിക്ക് സാദിഖലി തങ്ങളുടെ കത്ത്

മലപ്പുറം: കോണ്‍ഗ്രസിന് പിന്തുണ ആവര്‍ത്തിച്ച് മുസ്ലീം ലീഗ്. ജനാധിപത്യം സംരക്ഷിക്കാനുളള കോണ്‍ഗ്രസിന്റെ പോരാട്ടത്തില്‍ മുസ്ലീം ലീഗ് എപ്പോഴും കൂടെയുണ്ടാകുമെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ നടത്തുന്ന ഹീനമായ പ്രവര്‍ത്തനങ്ങളെ ലീഗ് ശക്തമായി അപലപിക്കുകയാണെന്നും മുസ്ലീം ലീഗ് ദേശീയ ഉപദേശക സമിതി ചെയര്‍മാനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കിയ കത്തിയാണ് അദ്ദേഹം ലീഗിന്റെ നിലപാട് വ്യക്തമാക്കിയത്. സാദിഖലി തങ്ങള്‍ നല്‍കിയ കത്ത് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും ഡോ. അബ്ദുസമദ് സമദാനി എംപിയും നവാസ് ഗനി എംപിയും ചേര്‍ന്നാണ് സോണിയാ ഗാന്ധിക്ക് കൈമാറിയത്.

'വിഷമ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കൃത്യമായ പിന്തുണയും സഹകരണവും പ്രഖ്യാപിക്കുന്നതില്‍ ലീഗിന് സന്തോഷമേയുളളു. ഇഡിയുള്‍പ്പെടെയുളള ശക്തികളെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ ചെയ്യുന്ന നീച പ്രവര്‍ത്തികളെ അപലപിക്കുന്നു. ഔദ്യോഗിക സംവിധാനങ്ങളെയെല്ലാം അവര്‍ രാഷ്ട്രീയചട്ടുകങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെ അടിച്ചമര്‍ത്തുകയാണവര്‍. രാജ്യത്തെ സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും തോളോടുതോള്‍ ചേര്‍ന്ന് ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പോരാടേണ്ട കാലമായിരിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതിപക്ഷത്തെ നിശബ്ദമാക്കുക, പത്രമാധ്യമങ്ങളുടെ വായ മൂടിക്കെട്ടുക ഇതെല്ലാമാണ് അവരുടെ ക്രൂര വിനോദങ്ങള്‍. നാടിനെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് അവര്‍ തളളിക്കൊണ്ടുപോവുകയാണ്. ജനാധിപത്യം സംരക്ഷിക്കാനുളള ഈ പോരാട്ടത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് എക്കാലവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനൊപ്പമുണ്ടാകും'-എന്നാണ് സാദിഖലി തങ്ങള്‍ കത്തില്‍ പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More