LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹിമാലയത്തിലെ ജീവനുള്ള മമ്മി

 മമ്മിയെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഈജിപ്താണ് ഓര്‍മ്മവരിക. എന്നാല്‍ ഹിമാലയത്തില്‍ മമ്മിയുടെ ഒരു ക്ഷേത്രമുണ്ട്. ഇതിന് പിന്നിൽ പ്രചരിക്കുന്ന ഐഹിത്യങ്ങളും ഏറെയാണ്. ഈ മമ്മിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകളുടെ റിപ്പോര്‍ട്ടുകളും വ്യത്യസ്തമാണ്. 1975 ൽ ഈ പ്രദേശത്തു നടന്ന ഒരു ഭൂകമ്പത്തിലാണ് മമ്മി ആദ്യമായി മണ്ണിനു പുറത്തേയ്ക്ക് വന്നതെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. എന്നാല്‍ സൈന്യം നടത്തിയ ഖനനത്തിലാണ് മമ്മിയെ കണ്ടുകിട്ടിയതെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. സത്യം ഏതാണെന്നതില്‍ വ്യക്തയില്ല. 

ജീവിക്കുന്ന മമ്മിയെന്ന് വിളിക്കപ്പെടുന്ന ഹിമാലയന്‍ മമ്മിയുടെ ഐതീഹ്യവും രസകരമാണ്. പണ്ടുപണ്ട് ഹിമാചല്‍ പ്രദേശിലെ ഗ്യൂ ഗ്രാമത്തിൽ ജനങ്ങള്‍ തേള്‍ശല്യം മൂലം പൊറുതി മുട്ടിയിരുന്നു. അപ്പോഴാണ്‌ സാംഗ ഡെൻഞ്ചിൻ എന്നു പേരുള്ള ഒരു ലാമ അവിടെയെത്തിയത്. തേള്‍ ശല്യത്തില്‍ നിന്നും ആളുകളെ രക്ഷിക്കാന്‍ അദ്ദേഹം തപസിരിക്കാന്‍ തുടങ്ങി. ആ ഇരുപ്പില്‍ അദ്ദേഹം സമാധിയടഞ്ഞു. ലാമയുടെ ആത്മാവ് ശരീരം വിട്ടുപോയപ്പോള്‍ ആകാശത്ത് ഏഴു നിറമുള്ള മഴവില്ല് വിരിഞ്ഞു. ഇതോടെ തേളുകള്‍ ഗ്യൂ ഗ്രാമം വിട്ടുപോയെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. മമ്മി മണ്ണിനടിയില്‍ നിന്നും കണ്ടുകിട്ടുമ്പോള്‍ പട്ടുമേലങ്കിയാണ് ധരിച്ചിരിന്നത്. പല്ലിനും മുടിക്കുമൊന്നും ഒരു കുഴപ്പമുണ്ടായിരുന്നില്ല. മണ്ണിനടിയില്‍നിന്നു പുറത്തേക്ക് വന്നപ്പോള്‍ ശരീരത്തില്‍ രക്തവും കണ്ടിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെയാണ് ഇതിന് ‘ജീവനുള്ള മമ്മി’ എന്ന് ഇതിനു പേര് വന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോള്‍ ഗ്യൂവിലെ ഒരു ഗോമ്പ അഥവാ ആശ്രമത്തിലാണ് ഈ മമ്മിയെ സൂക്ഷിച്ചിരിക്കുന്നത്.  ഈ മമ്മിയുടെ ശരീരം മണ്ണിന് പുറത്തേക്ക് വന്നപ്പോള്‍ വലിയ പഴക്കമില്ലാത്ത ശരീരമായിരിക്കുമെന്നാണ് പുരാവസ്തു ഗവേഷക സംഘം കരുതിയത്. എന്നാല്‍ കാര്‍ബണ്‍ പരിശോധന നടത്തിയപ്പോഴാണ് മമ്മിക്ക് അറനൂറോളം വര്‍ഷം പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. കാല്‍മുട്ടുകള്‍ നിലത്ത് കുത്താതെ, കുത്തിയിരിക്കുന്ന നിലയിലാണ് ഈ മമ്മിയെ ലഭിച്ചത്. സാധാരണ ഗതിയിൽ ബുദ്ധ പാരമ്പര്യമനുസരിച്ച് മമ്മിയുണ്ടാക്കുന്ന ഒരു പതിവില്ല. ഇതില്‍ നിന്ന് വ്യത്യസ്തമായി പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാംഗ ഡെൻഞ്ചിൻ എന്ന ലാമയുടെ ഭൗതീക ശരീരം അവർ മമ്മിയാക്കി സൂക്ഷിക്കുകയാണുണ്ടയാതെന്നാണ് പറയപ്പെടുന്നത്. ഇതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More