LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിഎഎ വിരുദ്ധ പ്രമേയം: നാലാമതായി ബംഗാൾ

പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട്‌ പശ്ചിമ ബംഗാൾ നിയസഭയും പ്രമേയം പാസ്സാക്കി. പൗരത്വ നിയമ ഭേദഗതി ഭരണഘടനക്കും മനുഷ്യത്വത്തിനുമെതിരാണെന്ന് മുഖ്യമന്ത്രി മമത ബാനർജി നിയമസഭയിൽ പ്രമേയാവതരണത്തിന്റെ ആമുഖത്തിൽ പറഞ്ഞു. സിപിഎം, കോൺഗ്രസ്സ് അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു.

ഇതോടെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാൾ. കേരള നിയമസഭയാണ് ഭരണ-പ്രതിപക്ഷ ഐക്യത്തോടെ ആദ്യം പ്രമേയം പാസ്സാക്കിയത്. പ്രമേയത്തിന് എതിർ വോട്ടുകളുണ്ടായില്ല. ഏക ബിജെപി പ്രതിനിധി ഓ.രാജഗോപാൽ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയാണുണ്ടായത്.

തൊട്ടുപിറകെ രണ്ടാമതായി പഞ്ചാബ് നിയമസഭയും മൂന്നാമതായി രാജസ്ഥാൻ നിയമസഭയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കി. ഇരു സംസ്ഥാന നിയമസഭകളിലും ബിജെപി മുഖ്യ പ്രതിപക്ഷ കക്ഷിയായതിനാൽ വലിയ ബഹളങ്ങൾക്കിടെയാണ് പ്രമേയം പാസ്സാക്കിയത്. പശ്ചിമ ബംഗാളിന് തൊട്ടുപുറകെ തെലങ്കാന നിയമസഭയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാനുള്ള തീരുമാനത്തിലാണ്.

വിവിധ സംസ്ഥാന നിയമസഭകൾ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതിയ്ക്കെതിരെ ഔദ്യേഗികമായിത്തന്നെ രംഗത്തുവരുന്നത്, ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജികൾക്ക് ശക്തി പകരുമെന്നാണ് പൊതുവിൽ നിരീക്ഷിക്കപ്പെടുന്നത്.


Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More