LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പത്മശ്രീ ലഭിച്ചതിനേക്കാള്‍ സന്തോഷവും അഭിമാനവുമാണ് കര്‍ഷക അവാര്‍ഡെന്ന് നടന്‍ ജയറാം

തിരുവനന്തപുരം: പത്മശ്രീ ലഭിച്ചതിനേക്കാള്‍ സന്തോഷവും അഭിമാനവുമാണ് കര്‍ഷക അവാര്‍ഡെന്ന് നടന്‍ ജയറാം. കര്‍ഷക ദിനത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്‍റെ ആദരം ഏറ്റുവാങ്ങിയതിനുപിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തനിക്ക് ലഭിച്ച പുരസ്ക്കാരം കൂടുതല്‍ പേര്‍ക്ക് കൃഷിയിലേക്ക് വരാന്‍ പ്രചോദനമാകുമെങ്കില്‍ അതാകും ചാരിതാർഥ്യം നൽകുന്നതെന്നും ജയറാം പറഞ്ഞു. 'ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷമാണ്. കൃഷിക്കാരൻ ജയറാം.. കേരള സർക്കാരിന്, കൃഷി വകുപ്പിന് നന്ദി ….നാട്ടുകാരായ എല്ലാവർക്കും… എന്നെ സഹായിക്കുന്ന സഹപ്രവര്‍ത്തകർക്ക് നന്ദി’യെന്നും ജയറാം ഫേസ്ബുക്കിൽ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ വര്‍ഷത്തെ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ജയറാമിന് പ്രത്യേക പുരസ്ക്കാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പെരുമ്പാവൂരിലെ തോട്ടുവയിൽ ജയറാമിന്റെ ഫാമിന്റെ പ്രവർത്തനങ്ങൾക്കാണ് ആദരം നൽകിയത്. അറുപതോളം പശുക്കളാണ് തോട്ടുവയിൽ ജയറാമിന്റെ ‘ആനന്ദ് ഫാമിൽ’ ഉള്ളത്. തോട്ടുവയിലെ അഞ്ചരയേക്കറോളം വരുന്ന സ്ഥലത്ത് 10 വർഷം മുൻപ് 5 പശുക്കളുമായാണു ഫാം തുടങ്ങിയത്. കൃഷ്ണഗിരി, ഹൊസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ ജയറാം നേരിൽ പോയിക്കണ്ടാണ് പശുക്കളെ വാങ്ങിയത്. പാൽ ആവശ്യക്കാർക്കു നേരിട്ടും, പാൽ സൊസൈറ്റിയിലുമാണു നൽകുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More