LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നെയ്യില്‍ മായം; പതഞ്ജലിക്കെതിരെ നിയമ നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഡല്‍ഹി: ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുളള പതഞ്ജലി നെയ്യില്‍ മായം കണ്ടെത്തി. ഹരിദ്വാര്‍ ആസ്ഥാനമായുളള പതഞ്ജലിയുടെ കമ്പനിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പതഞ്ജലി നെയ്യിന്റെ സാമ്പിളില്‍ മായം കലര്‍ന്നതായി കണ്ടെത്തിയത്. കേന്ദ്ര-സംസ്ഥാന ലാബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇന്ത്യാ അഹെഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഉത്തരാഖണ്ഡിലെ തെഹ്രിയിലെ ഒരു പലചരക്കുകടയില്‍നിന്ന് എടുത്ത സാമ്പിളും പരിശോധനയ്ക്കായി ലാബോറട്ടറിയിലേക്ക് അയച്ചിരുന്നു. സാമ്പിളിന്റെ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം പതഞ്ജലി നെയ്യില്‍ മായം കലര്‍ന്നതായും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായും കണ്ടെത്തി. പതഞ്ജലിയുടെ നെയ്യ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും കമ്പനിക്കെതിരെ തെഹ്രി ജില്ലാ കോടതിയില്‍ പരാതി നല്‍കുമെന്നും ഉത്തരാഖണ്ഡ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പതഞ്ജലിയുടെ അരിയില്‍ കീടനാശിനികള്‍ കണ്ടെത്തിയതായും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. പതഞ്ജലി നെയ്യ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് 2021-ല്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ്‌സ് വകുപ്പ് കണ്ടെത്തിയിരുന്നുവെങ്കിലും പരിശോധനാ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ രാംദേവ് തയാറായിരുന്നില്ല.

Contact the author

National Desk