LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുട്ടികളെ ഒറ്റയ്ക്ക് കാറിലിരുത്തിപ്പോയാല്‍ പിഴ ഒരു ലക്ഷം

അബുദാബി: കുട്ടികളെ ഒറ്റയ്ക്ക് കാറിലിരുത്തി പുറത്തേക്ക് പോകുന്നവര്‍ക്ക് പിഴ ചുമത്താനൊരുങ്ങി അബുദാബി പൊലീസ്. വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കാക്കി പോകുന്നത് അപകടങ്ങള്‍ സംഭവിക്കാന്‍ കാരണമാകുമെന്നും അത് കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച യുഎഇയുടെ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തുന്നതെന്ന് അബുദാബി പൊലീസ് പറഞ്ഞു. കുട്ടികളെ ശ്രദ്ധയില്ലാതെ വാഹനങ്ങളില്‍ ഒറ്റയ്ക്കാക്കി പോകുന്ന മാതാപിതാക്കള്‍ അയ്യായിരം ദിര്‍ഹം പിഴ (1,08,798 രൂപ) യും തടവ് ശിക്ഷയും അനുഭവിക്കേണ്ടിവരും.

'സാധനങ്ങള്‍ വാങ്ങാനും മറ്റെന്ത് കാര്യങ്ങള്‍ക്കായാലും, പുറത്തിറങ്ങുമ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ കാറിനുളളില്‍ ഒറ്റയ്ക്കിരുത്തി പോകരുത്. അത് നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. ഏത് പ്രായമുളള കുട്ടികളാണെങ്കിലും ഒറ്റയ്ക്കിരുത്തരുത്. കുട്ടികള്‍ മിനിറ്റുകള്‍ക്കുളളില്‍തന്നെ ശ്വാസം മുട്ടി മരിക്കാന്‍ സാധ്യതയുണ്ട്. അവര്‍ക്ക് ട്രാന്‍സ്മിഷനും കണ്‍ട്രോളുകളുമുപയോഗിച്ച് വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്നും മാറ്റാന്‍ സാധിക്കും. കുട്ടികള്‍ക്ക് പരിക്കുപറ്റാനും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്'-അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹമദ് അല്‍ ഇസൈ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുഎഇയിലെ താപനില 48 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുകയാണ്. പ്രത്യേകിച്ച് വേനല്‍കാലത്ത് കുട്ടികളെ കാറിലിരുത്തി പോകുന്നത് നല്ലതല്ല. അടുത്തിടെ ഒരു പിതാവ് ഫോണ്‍ കോളില്‍ മുഴുകി കുഞ്ഞിനെ കാറിലിരുത്തി ഇറങ്ങിപ്പോയി. എസി ഓഫാക്കിയശേഷം കാറിനുപുറത്തിറങ്ങിയ ഇയാള്‍ കുറച്ചുസമയത്തിനുശേഷം ഡോര്‍ തുറക്കുമ്പോഴേക്ക് കുഞ്ഞ് മരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഒരു മുന്നറിയിപ്പായി എടുക്കണം'- ക്യാപ്റ്റന്‍ മുഹമ്മദ് ഹമദ് അല്‍ ഇസൈ കൂട്ടിച്ചേര്‍ത്തു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More