LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സോണിയ ഗാന്ധി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിച്ച  ദ്രൗപതി മുര്‍മു അധികാരമേറ്റെടുത്തത്തിന് ശേഷം ആദ്യമായിട്ടാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര ഭിന്നതകൾ ശക്തിപ്പെടുന്നതിനിടയിലാണ് സോണിയ ഗാന്ധി പ്രസിഡന്‍റിനെ സന്ദർശിച്ചത്. ഇന്ന് ഉച്ചക്ക് നടന്ന കൂടിക്കാഴ്ചയില്‍ നിലവില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇരുവരും തമ്മില്‍ നടന്നത് സൗഹൃദപരമായ കൂടിക്കാഴ്ച മാത്രമാണ് ഇവരുമായി അടുത്തുനില്‍ക്കുന്ന വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സോണിയ ഗാന്ധിയുടെയും ദ്രൗപതി മുര്‍മുവിന്‍റെയും കൂടിക്കാഴ്ചക്ക് ശേഷം രാഷ്ട്രപതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. നേരത്തേ രാഷ്ട്രപത്‌നി വിവാദവുമായി ബന്ധപ്പെട്ട് ലോക്‌സഭയിൽ വലിയ വിവാദങ്ങളുണ്ടായ ഘട്ടത്തിലും ഇരുവരുടെയും കൂടിക്കാഴ്ച നടന്നിരുന്നില്ല. ദ്രൗപതി മുര്‍മു രാഷ്ട്രപതിയായി അധികാരമേറ്റെടുത്തതിനുശേഷം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച വൈകുന്നുവെന്ന വിമര്‍ശനം ശക്തമാകുന്നതിനിടയിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.  

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More