LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എന്നെയൊന്ന് കൊന്നുതരുമോ എന്ന് പൊട്ടിക്കരഞ്ഞ ക്വാഡന്‍ ഇനി ഹോളിവുഡിലേക്ക്

ഉയരക്കുറവിന്റെ പേരിലുളള സഹപാഠികളുടെ പരിഹാസവും ഒറ്റപ്പെടുത്തലും സഹിക്കാനാവാതെ 'എന്നെയൊന്ന് കൊന്നുതരുമോ' എന്ന് പൊട്ടിക്കരഞ്ഞ പതിനൊന്നുവയസുകാരന്‍ ക്വാഡന്‍ ബെയ്ല്‍സിനെ ആരും മറക്കാനിടയില്ല. ആഗോളതലത്തില്‍ വലിയ വാര്‍ത്തയായിരുന്നു കരയുന്ന ആ കുഞ്ഞുമുഖം. ഇപ്പോഴിതാ ക്വാഡനെത്തേടി ഒരു സുവര്‍ണാവസരമെത്തിയിരിക്കുകയാണ്. ഹോളിവുഡിലെ പ്രശസ്ത സിനിമാ പരമ്പരയായ 'മാഡ് മാക്‌സി'ന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന മാഡ് മാക്‌സ് ഫ്യൂരിയോസിലാണ് ക്വാഡന്‍ ബെയ്ല്‍സിന് അവസരം ലഭിച്ചിരിക്കുന്നത്. 

ജോര്‍ജ്ജ് മില്ലര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിസ് ഹെംസ്‌വെര്‍ത്ത്, ആന്യ ടെയ്‌ലര്‍, ഇദ്രീസ് എല്‍ബ, നതാന്‍ ജോന്‍സ്, ടിന്‍ഡ സ്വിന്‍ഡന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്വാഡന്‍ ബെയ്‌ലും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ടെന്ന വിവരം സിഡ്‌നി മോണിംഗ് ഹെറാള്‍ഡിന്റെ ഗുഡ് വീക്കെന്‍ഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ജോര്‍ജ്ജ് മില്ലര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. 2024-ലാണ് മാഡ് മാക്‌സ് ഫ്യൂരിയോസ് പുറത്തിറങ്ങുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓസ്‌ട്രേലിയയില്‍നിന്നുളള യെരാക ബെയ്ല്‍സ് എന്ന അമ്മയാണ് ഡ്വാര്‍ഫിസമുളള മകന് സ്‌കൂളില്‍നിന്ന് അനുഭവിക്കേണ്ടിവരുന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്തത്. എനിക്ക് മരിക്കണം. ഒരു കയര്‍ കൊണ്ടുതരൂ... അല്ലെങ്കില്‍ ആരെങ്കിലും എന്നെ കൊന്നുതരൂ'-എന്ന് പൊട്ടിക്കരയുന്ന ക്വാഡന്‍ ബെയ്ല്‍സ് എന്ന ഒന്‍പതുവയസുകാരന്റെ വീഡിയോ  വളരെ പെട്ടന്നുതന്നെ വൈറലായിയിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് ക്വാഡന് പിന്തുണയുമായി രംഗത്തെത്തിയത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More