LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഞാനും മനുഷ്യനാണ്, സന്തോഷിക്കാന്‍ കൊതിയുളളയാള്‍; പാര്‍ട്ടി വിവാദത്തില്‍ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി

ഹെല്‍സിന്‍കി: സുഹൃത്തുക്കളുമൊത്ത് പാര്‍ട്ടിക്കിടെ നൃത്തം ചെയ്യുന്ന വീഡിയോ വിവാദമായതിനുപിന്നാലെ പ്രതികരണവുമായി ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍. താനും ഒരു മനുഷ്യനാണെന്നും സന്തോഷവും വിനോദവുമെല്ലാം ആഗ്രഹിക്കാറുണ്ടെന്നും സന്ന പറഞ്ഞു. പാട്ടുപാടുന്നതും ഡാന്‍സ് ചെയ്യുന്നതുമെല്ലാം നിയമാനുസൃതമാണെന്നും താന്‍ ഒഴിവുസമയങ്ങളില്‍ എന്തുചെയ്യുന്നു എന്നതിനേക്കാള്‍ ജോലി ചെയ്യുമ്പോള്‍ അത് കൃത്യമായി ചെയ്യുന്നുണ്ടോ എന്നതിനാണ് രാജ്യത്തെ ജനങ്ങള്‍ പ്രാധാന്യം കൊടുക്കുക എന്നാണ് വിശ്വാസമെന്നും സന്ന പറഞ്ഞു. ഫിന്‍ലാന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് സന്ന മരിന്‍ വിവാദത്തെക്കുറിച്ച് പ്രതികരിച്ചത്.

'ഞാനും മനുഷ്യനാണ്. ഈ ഇരുണ്ട മേഘങ്ങള്‍ക്കിടയില്‍ വെളിച്ചത്തിനും സന്തോഷത്തിനും വിനോദത്തിനുമെല്ലാം കൊതിക്കുന്നയാള്‍. പുറത്തുവന്ന വീഡിയോയില്‍ കാണുന്നത് എന്റെ സ്വകാര്യ സമയമാണ്. അതെന്റെ ജീവിതവും സന്തോഷവുമാണ്. എന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു ദിവസം പോലും ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല. ഒഴിവുസമയങ്ങളില്‍ നമ്മളെന്ത് ചെയ്യുന്നു എന്നതല്ല, ജോലിയില്‍ എന്ത് ചെയ്യുന്നു എന്നാണ് ജനങ്ങള്‍ നോക്കുക എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'- സന്ന മരിന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞയാഴ്ച്ചയാണ് സന്ന മരിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പാട്ട് പാടി നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നത്. മുപ്പത്തിയാറുകാരിയായ പ്രധാനമന്ത്രിയുടെ വീഡിയോ വലിയ വിവാദമാണുണ്ടാക്കിയത്. രാജ്യം ഭരിക്കേണ്ട പ്രധാനമന്ത്രി സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ച് നടക്കുകയാണ് എന്നായിരുന്നു ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനം. മദ്യപിച്ച് ലക്കുകെട്ടാണ് സന്ന നൃത്തം ചെയ്തതെന്നും അവര്‍ ലഹരി ഉപയോഗിച്ചിരുന്നു എന്നും ആരോപണങ്ങളുയര്‍ന്നു. തുടര്‍ന്ന് തെറ്റിദ്ധാരണ മാറ്റാനായി അവര്‍ ലഹരിമരുന്ന് പരിശോധനയ്ക്കും വിധേയയായി. പ്രധാനമന്ത്രി മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന പരിശോധനാ ഫലവും പുറത്തുവന്നിരുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More