LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഞാനും മക്കളും പുതിയ ജീവിതത്തിലേക്ക്, അനുഗ്രഹവും പ്രാര്‍ത്ഥനയുമുണ്ടാവണം; സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് വിവാഹിതനാവുന്നു

കോഴിക്കോട്: സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് വീണ്ടും വിവാഹിതനാവുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ സജീഷ് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. താനും മക്കളും പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവുമുണ്ടാകണമെന്നും സജീഷ് പറഞ്ഞു. പ്രതിഭ എന്നാണ് വധുവിന്റെ പേര്. ഈ മാസം 29-ന് വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍വെച്ചാണ് വിവാഹം.

'പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെയുണ്ടാകും. ഈ വരുന്ന ഓഗസ്റ്റ് 29-ന് വടകര ലോകനാര്‍ ക്ഷേത്രത്തില്‍വെച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ കരുതലും സ്‌നേഹവും കൂടെതന്നെ വേണം. എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം'-എന്നാണ് സജീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സിസ്റ്റര്‍ ലിനി നിപ രോഗിയെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധിച്ച് മരിച്ചത്. അര്‍പ്പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ലോകത്താകെയുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കുതന്നെ മാതൃകയായിരുന്നു.

Contact the author

Web Desk