LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പുരുഷന്മാരെ വിശ്വാസമില്ല; സ്വയം വിവാഹിതയായി നടി കനിഷ്‌ക സോണി

മുംബൈ: ഗുജറാത്ത് സ്വദേശിനി ക്ഷമ ബിന്ദുവിനുപിന്നാലെ സ്വയം വിവാഹിതയായി ഹിന്ദി സീരിയൽ താരം കനിഷ്‌ക സോണി. പ്രണയത്തിനുവേണ്ടി അന്വേഷിച്ച് നടന്ന് ടോക്‌സിക് ബന്ധങ്ങളിൽ അകപ്പെടുന്നതിലും നല്ലത് സ്വയം പ്രണയിക്കുന്നതാണെന്നും പുരുഷന്മാരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് സ്വയം വിവാഹിതയാവാൻ തീരുമാനിച്ചതെന്നും കനിഷ്‌ക പറയുന്നു. 'ഞാൻ എന്നെത്തന്നെ വിവാഹം കഴിച്ചു. ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന വ്യക്തി ഞാൻ തന്നെയാണ്. ഇപ്പോഴുണ്ടാവാനിടയുളള എല്ലാ ചോദ്യങ്ങൾക്കുമുളള ഉത്തരം എനിക്ക് ഒരു പുരുഷനെ ആവശ്യമില്ല എന്നതാണ്. ഞാൻ ഒറ്റയ്ക്കുളള ജീവിതത്തിൽ സന്തോഷവതിയാണ്. ഞാൻ ശക്തതായ ദേവതയാണ്. ശിവനും ശക്തിയുമെല്ലാം എന്റെയുളളിലാണ്'-എന്നാണ് കനിഷ്‌ക വിവാഹവാർത്ത പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ചടങ്ങുകളൊന്നുമില്ലാതെയായിരുന്നു കനിഷ്‌ക വിവാഹിതയായത്. സിന്ദൂരവും താലിയും മാത്രം അണിഞ്ഞാണ് കനിഷ്‌ക വിവാഹിതയാണെന്ന് അറിയിച്ചത്. ദിയാ ഔർ ബാത്തി ഹം, പവിത്ര രിഷ്താ, ആദിശക്തി എന്നീ ഹിറ്റ് ഹിന്ദി സീരിലയുകളിലൂടെയാണ് കനിഷ്‌ക സോണി ശ്രദ്ധേയയായത്. ക്ഷമ ബിന്ദുവിന്റെ സോളോഗമി വിവാഹമല്ല, തനിക്ക് മുൻപുണ്ടായിരുന്ന ഒരു പ്രണയബന്ധമാണ് സ്വയം വിവാഹിതയാവാനുളള തീരുമാനത്തിനുപിന്നിലെന്ന് കനിഷ്‌ക പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഒരു നിർമ്മാതാവിന്റെ മകൻ വിവാഹാഭ്യർത്ഥനയുമായി സമീപിച്ചിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചതിനുശേഷമാണ് അയാളുടെ തനിനിറം മനസിലായത്. ഒരുപാട് അവസരങ്ങളുണ്ടായിരുന്ന സമയമായിരുന്നു അത്. പക്ഷേ അയാൾ എന്നെ ജോലി ചെയ്യാൻ അനുവദിച്ചില്ല. എന്റെ കരിയർ നശിപ്പിച്ചു. എന്നെ ഒരുപാട് ഉപദ്രവിച്ചിരുന്നു. ബന്ധം വേണ്ടെന്ന് വയ്ക്കുകയാണെന്ന് പറഞ്ഞപ്പോൾ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. അപ്പോഴും അയാൾക്ക് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. അയാൾ നല്ലവനാകുമെന്ന് കരുതി കാത്തിരുന്നെങ്കിലും അതുണ്ടായില്ല. ആ ബന്ധം അവസാനിച്ചതിനുശേഷം ഞാൻ മറ്റൊരു പുരുഷനുമായും അടുത്തിട്ടില്ല. പുരുഷന്മാരെ എനിക്ക് ഭയമാണ്. ഇപ്പോൾ ഒറ്റയ്ക്ക് ഈ ജീവിതയാത്ര തുടങ്ങുകയാണ്'-കനിഷ്‌ക ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More