LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പോര്‍ച്ചുഗലില്‍ വീട്ടുമുറ്റത്ത് 82 അടി നീളമുളള ഡിനോസറിന്റെ അസ്ഥികൂടം കണ്ടെത്തി

ലിസ്ബണ്‍: യൂറോപ്പില്‍ ഇതുവരെ കണ്ടെത്തിയതില്‍വച്ചേറ്റവും വലിയ ദിനോസറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പോര്‍ച്ചുഗലിലെ പോംബലില്‍ ഒരു വീട്ടുമുറ്റത്താണ് കൂറ്റന്‍ ദിനോസറിന്റെ അസ്ഥികൂടം കണ്ടെത്തിയത്. വീട്ടുമുറ്റത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ദിനോസറിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. 2017 മുതല്‍ പോംബലില്‍ ഗവേഷണം നടക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദ് അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ് ബുധനാഴ്ച്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. 39 അടി ഉയരവും 82 അടി നീളവുമുളള സോറോപോഡ് ദിനോസറിന്റെ അസ്ഥികളാണ് കണ്ടെത്തിയതെന്നാണ് പാലിയന്റോളജിസ്റ്റുകള്‍ പറയുന്നത്. 

ഏകദേശം 160-100 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പ് അപ്പര്‍ ജുറാസിക് മുതല്‍ ലോവര്‍ ക്രിറ്റേഷ്യസ് കാലഘട്ടം വരെ ജീവിച്ചിരുന്ന നീണ്ട കഴുത്തും വാലുമുളള ദിനോസറുകളാണ് സോറോപോഡുകള്‍. അവ ചെടികളായിരുന്നു ഭക്ഷിച്ചിരുന്നത്. സോറോപോഡുകള്‍ ഇന്നേവരെ ജീവിച്ചിരുന്നവയില്‍വെച്ച് കരയിലെ ഏറ്റവും വലിയ ജീവികളായിരുന്നു. കശേരുക്കളും വാരിയെല്ലുമുള്‍പ്പെടെയുളള ഭാഗങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവില്‍ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ ലാബിലെത്തിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്നും അതിനുശേഷം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും ഗവേഷകര്‍ പറഞ്ഞു. പോംബലിലെ ദിനോസറിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ച സ്ഥലത്തുനിന്നും സോറോപോഡുകളെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സ്ഥലത്ത് വിശദമായ ഖനനം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More