LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് ഭാരത സംസ്‌കാരത്തിനെതിരാണെന്ന നിലപാടാണ് എസ്എന്‍ഡിപിക്ക്- വെളളാപ്പളളി നടേശന്‍

കൊച്ചി: ജെന്‍ഡര്‍ ന്യൂട്രാലിറ്റി സംബന്ധിച്ച നിലപാട് വ്യക്തമാക്കി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തേണ്ട എന്ന നിലപാടാണ് എസ് എന്‍ ഡി പിയുടേതെന്നും അത് ഭാരതത്തിന്റെ സംസ്‌കാരത്തിനെതിരാണെന്നും വെളളാപ്പളളി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും ഒരുമിച്ചിരുത്തേണ്ട. കാരണം നമുക്കൊരു സംസ്‌കാരമുണ്ട്. ഭാരതത്തിന്റെ സംസ്‌കാരം. നമ്മളെല്ലാം അമേരിക്കയിലും ഇംഗ്ലണ്ടിലുമൊന്നുമല്ലല്ലോ താമസിക്കുന്നത്. ഭാരതത്തിന്റെ സംസ്‌കാരമെന്ന് പറഞ്ഞാല്‍ ആണും പെണ്ണും കൂടി ഒരുമിച്ച് കെട്ടിപ്പിടിച്ച് ഇരിക്കുന്നതല്ല. പ്രായമായ, ചിന്തിക്കാന്‍ കഴിവുളള, ജീവിതത്തെപ്പറ്റി മനസിലാക്കാന്‍ കഴിവുളളവര്‍ അങ്ങനെ ഇരിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷേ, പത്തും പതിനാറും വയസുളള, ജീവിതത്തെപ്പറ്റി ഒന്നുമറിയാത്ത കുട്ടികള്‍, പിച്ച വച്ചുനടക്കാന്‍ പോകുന്ന സമയത്ത് അവരെയെല്ലാം ഒന്നിച്ചിരുത്തി കെട്ടിപ്പിടിച്ച് നടത്തുന്ന സംസ്‌കാരം ഇന്ത്യയില്‍ അഭികാമ്യമല്ല'-എന്നാണ് വെളളാപ്പളളി നടേശന്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പക്വതയാര്‍ജ്ജിച്ചിട്ടില്ലാത്ത കുട്ടികളിലേക്ക് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എത്തുമ്പോള്‍ അവര്‍ വഴിതെറ്റിപ്പോകാന്‍ സാധ്യതയുണ്ടെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. 'ഇവിടുത്തെ ക്രിസ്ത്യന്‍, മുസ്ലീം മാനേജ്‌മെന്റ് കോളേജുകളില്‍ പോയാല്‍ ആണും പെണ്ണും കെട്ടിപ്പിടിച്ച് നടക്കുന്നത് കാണാന്‍ പറ്റില്ല. പക്ഷേ എന്‍ എസ് എസിന്റെയോ എസ് എന്‍ ഡി പിയുടേയോ കോളേജുകളില്‍ പോയാല്‍ അവിടെ അരാജകത്വമാണ് കാണാന്‍ കഴിയുക. ഇതെല്ലാം മാതാപിതാക്കളെ വിഷമത്തിലാക്കും'-വെളളാപ്പളളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More