LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസ്

കൊല്ലം: യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസിന്‍റെ ദൃശ്യമാധ്യമ മുഖങ്ങളിലൊന്നുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. രാഹുല്‍ കലാപാഹ്വാനം നടത്തി എന്നാരോപിച്ചാണ് അടൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ച് കലാപത്തിന് ആഹ്വാനം നല്‍കി എന്നാണ് കേസ്. 

കഴിഞ്ഞ മാസം (ആഗസ്ത്) 16 രാഹുല്‍ മാങ്കൂട്ടം ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് കേസിനാധാരം. 'മുസ്ലീം നാമധാരികളായ യവാക്കളെ സിപിഎം എന്തിന് ബലി കൊടുക്കുന്നു' എന്ന  പരാമര്‍ശമാണ് കലാപാഹ്വാനമായി പൊലീസ് വിലയിരുത്തുന്നത്. ഇതനുസരിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 186 ലെ സെക്ഷന്‍ 153 അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് പൊലീസിന്റെ വിശദീകരണം.

സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിലെ ഇടത് അനുഭാവ ഗ്രൂപ്പിലെ അംഗങ്ങളാണ് വിഷയം ചൂണ്ടിക്കാട്ടി രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം സര്‍ക്കാരിനെതിരായ പ്രധിഷേധങ്ങളെയും പരാമര്‍ശങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള പിണറായി സര്‍ക്കാരിന്റെ ഗൂഢ നീക്കമാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. നേരത്തെ മുന്‍ എം എല്‍ എ കെ. എസ്. ശബരീനാഥിനെതിരെയും ഇത്തരത്തില്‍ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റുചെയ്യപ്പെട്ട ശബനാഥിനെ പിന്നീട് കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More