ആന്‍റണി രാജുവിനെതിരായ വിചാരണ നടപടികള്‍ നീണ്ടുപോയത് ഗൌരവകരമെന്ന് ഹൈക്കോടതി അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസില്‍ എന്തുകൊണ്ടാണ് വിചാരണ നടപടികള്‍ വൈകുന്നതെന്നു ചോദിച്ച കോടതി, വിചാരണ വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിന്‍റെ ഭാഗമായാണ് കേസ് അന്വേഷണം അവസാനഘട്ടം എത്തി നില്‍ക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. ഒരു വര്‍ഷം കഴിഞ്ഞ് വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. പരാതിയെ തുടര്‍ന്ന് വിസ്മയയുടെ ഭർത്താവ് അസിസ്റ്റന്‍റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. കിരൺകുമാറിനെ ജൂൺ 22ന് അറസ്റ്റ് ചെയ്തിരുന്നു.
റെയില്‍വേയില്‍ ജോലി നല്‍കുന്നതിന്‍റെ ഭാഗമായി ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങളും ഭൂമിയും പണവും കൈ പറ്റിയെന്നാണ് സിബിഐയുടെ ആരോപണം. അതേസമയം, പ്രതിപക്ഷ നിശബ്ദമാക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കമാണിതെന്നാണ് ആര്‍ ജെ ഡി നേതാക്കള്‍ ആരോപിക്കുന്നത്. കേസില്‍ ലാലു പ്രസാദിനെയും മകളെയും മറ്റു കുടുംബാംഗങ്ങളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
2005-ല്‍ ഒരേ ദിവസം വ്യത്യസ്ത അക്കൌണ്ടുകളില്‍ നിന്നായി 1,19,25,880 രൂപ മേധാ പട്കര്‍ നേതൃത്വം നല്‍കുന്ന നർമദ നവനിർമാൺ അഭിയാൻ എന്ന എൻജിഒയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2005 ജൂണ്‍ 18 ന് 5,96,294 രൂപ ലഭിച്ചു. എല്ലാ അക്കൌണ്ടുകളില്‍ നിന്നും ഒരേ തുകയാണ്
അതേസമയം, നടിയെ അക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായ സാഹചര്യത്തില്‍ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. നടിയെ അക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ ആരോപണത്തില്‍ ഊന്നി അന്വേഷണം നടത്താനാണ് പൊലീസ് ഉദ്ദേശിച്ചിരിക്കുന്നത്.
പുതിയ ചില സാക്ഷികളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിൻ്റെ സാക്ഷി വിസ്താരം നിർത്തിവെക്കണമെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിൻ്റെ വെളിപെടുത്തലിൻ്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബാലചന്ദ്രകുമാറിന്‍റെ പുതിയ വെളിപ്പെടുത്തല്‍. ബാലചന്ദ്രൻ നടത്തിയ വെളിപ്പെടുത്തലുകൾ കേസിലെ തെളിവുകളുമായി യോജിച്ചു പോകുന്നുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിന്‍റെ ഒറിജിനൽ ദൃശ്യങ്ങൾ പൊലീസിന് പോലും കണ്ടെത്താനായിട്ടില്ല.
ടിക്ക് ടോകില്‍ പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്തെന്ന് കേസ്. പ്രശസ്ത ബെല്ലി ഡാന്‍സര്‍ക്ക് 3 വര്ഷം തടവ്.