LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ടിക്ക് ടോക് പോസ്റ്റില്‍ ധിക്കാരം കാണിച്ചതിന്റെ പേരില്‍ യുവതിയെ ജയിലില്‍ അടച്ചു

ഈജിപ്റ്റ്‌: ടിക്ക് ടോക് വിഡിയോയില്‍ ധിക്കാരവും അധാര്‍മികതയും കാണിച്ചുവെന്ന പേരില്‍ പ്രശസ്ത ഈജിപ്ഷ്യന്‍ ബെല്ലി ഡാന്‍സര്‍ സമ എല്‍-മസ്രിയെ കോടതി ശിക്ഷിച്ചു. 3  വര്‍ഷം തടവും 300,000 ഈജിപ്ഷ്യന്‍ പൌണ്ട് (18,500 രൂപ) പിഴയുമാണ് ശിക്ഷ.

സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്തുവെന്ന പേരില്‍ ഏപ്രിലിലാണ് എല്‍-മസ്രിയെ അറസ്റ്റ് ചെയ്തത്. ഈജിപ്തിലെ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിച്ചു എന്നതാണ് ആരോപിക്കപ്പെട്ട കുറ്റം. സ്വാതന്ത്ര്യവും ധിക്കാരവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് ഈജിപ്റ്റ്‌ പാര്ലമെന്റ് മെമ്പര്‍ ജോണ്‍ തലാത് ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഇതൊന്നും തന്റെ അറിവോടുകൂടിയല്ലെന്നും, തന്റെ ഫോണില്‍ നിന്നും മോഷ്ടിച്ച് താനറിയാതെ അപ്ലോഡ് ചെയ്യുകയുമാണെന്നാണ് എല്‍-മസ്രിയുടെ വാദം. ഇതിനുമുന്‍പും ഒരുപാട് സ്ത്രീകള്‍ക്കെതിരെ ധിക്കാരത്തിന്റെ കുറ്റം ഈജിപ്ഷ്യന്‍ കോടതി ചുമത്തിയിട്ടുണ്ട്.

Contact the author

News Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More