LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാക്കിസ്ഥാനിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 13,000 കടന്നു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മഹാപ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29 പേരാണ് മരിച്ചത്. ജൂണ്‍ മാസം മുതല്‍ രാജ്യത്ത് 1290 പേര്‍ മരിച്ചതായി പാക്കിസ്ഥാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു. ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വാ, സിന്ധ് തുടങ്ങി രാജ്യത്തിന്റെ വലിയ പ്രവിശ്യകളെല്ലാം ഇപ്പോള്‍ വെളളത്തിനടിയിലാണ്. സിന്ധ് പ്രവിശ്യയില്‍ 180-ഉം, ഖൈബര്‍ പഖ്തൂണ്‍ഖ്വായില്‍ 138-ഉം, ബലൂചിസ്ഥാനില്‍ 125-ഉം പേര്‍ മരണപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രളയത്തില്‍ പതിനാല് ലക്ഷത്തിലധികം വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നിട്ടുണ്ട്. ഏഴുലക്ഷത്തിലധികം കന്നുകാലികളും ചത്തതായാണ് റിപ്പോര്‍ട്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പാക്കിസ്ഥാനിലെ സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ എന്‍ ജി ഒകളുമെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രളയത്തില്‍ പത്ത് ബില്ല്യണ്‍ യു എസ് ഡോളര്‍ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിവരം. ഇതുവരെ 7,23,919 കുടുംബങ്ങള്‍ക്ക് ഇരുപത്തിയയ്യായിരം രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍ സാമൂഹ്യ സുരക്ഷാ മന്ത്രി ഷാസിയ മാരി പറഞ്ഞു. ബലൂചിസ്ഥാന്‍, സിന്ധ്, പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍ഖ്വാ എന്നീ പ്രവിശ്യകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ലക്ഷക്കണക്കിനുപേരാണ് ഇതുവരെ അഭയം തേടിയത്. ഫ്രാന്‍സുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്ന് സഹായം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More