LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാന്തപുരത്തിനും വെളളാപ്പളളിക്കും ഡോക്ടറേറ്റ് നല്‍കണമെന്ന് പ്രമേയം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റില്‍ തര്‍ക്കം

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍, വെളളാപ്പളളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് (ഡി ലിറ്റ്) ബഹുമതി നല്‍കണമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം. ഇടത് സിന്‍ഡിക്കേറ്റ് അംഗം ഇ അബ്ദുറഹിമാനാണ് പ്രമേയം അവതരിപ്പിച്ചത്. വൈസ് ചാന്‍സലറുടെ അനുമതിയോടെയായിരുന്നു പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ ഇതിനെ ഒരു വിഭാഗം ഇടതുപക്ഷ അംഗങ്ങള്‍ തന്നെ എതിര്‍ക്കുകയായിരുന്നു. പ്രമേയം പിന്‍വലിക്കണമെന്നാണ് എതിര്‍ത്ത അംഗങ്ങള്‍ ആവശ്യപ്പെട്ടത്. വിഷയത്തില്‍ തര്‍ക്കം രൂപപ്പെട്ടതോടെ അന്തിമ തീരുമാനമെടുക്കാന്‍ ഡി ലിറ്റ് നല്‍കേണ്ടവരെ കണ്ടെത്തുന്നതിനായി രൂപീകരിച്ച സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് കാന്തപുരം അബൂബക്കര്‍ മുസലിയാരും വെളളാപ്പളളി നടേശനും എന്നും വിദ്യാഭ്യാസ മേഖലക്ക് ഇരുവരും നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് അവര്‍ക്ക് ഡോക്ടറേറ്റ് പദവി നല്‍കാന്‍ ശുപാര്‍ശ ചെയ്യണം എന്നുമാണ് ഇ അബ്ദുറഹിമാന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരമാണ് അബൂബക്കര്‍ മുസലിയാര്‍ക്കും വെളളാപ്പളളിക്കും ഡോക്ടറേറ്റ് നല്‍കാനുളള പ്രമേയം വിസിയുടെ അനുമതിയോടെ അവതരിപ്പിച്ചത് എന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന ആക്ഷേപം. ഡോ. വിജയരാഘവന്‍, ഡോ. വിനോദ് കുമാര്‍, ഡോ. റഷീദ് അഹമ്മദ് എന്നിവരാണ് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റി അംഗങ്ങള്‍. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More