തൃശ്ശൂര്‍: ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണ് വഴിയാത്രക്കാരായ രണ്ട് പേര് മരണപ്പെട്ടു. ഇന്ന് രാവിലെ അകലാട് സ്കൂളിന് സമീപമെത്തിയപ്പോള്‍ ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകള്‍ മുഹമ്മദാലി ഹാജി, ഷാജി എന്നിവര്‍ക്ക് നേരെ തെറിച്ചുവീഴുകയായിരുന്നു. നാട്ടുകാരാണ് ഇരുമ്പ് ഷീറ്റുകള്‍ക്കിടയില്‍ നിന്നും ഇരുവരെയും പുറത്തെടുത്തത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർഗോ ബോക്സ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭാരം കൂടിയ ഷീറ്റാണ് റോഡിലേക്ക് വീണതെന്നും സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരണപ്പെട്ടുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, അപകടം നടന്നയുടന്‍ തന്നെ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ലോറിയില്‍ കൂടെയുണ്ടായിരുന്ന ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. മതിയായ സുരക്ഷയില്ലാതെയാണ് ഇരുമ്പ് ഷീറ്റുകള്‍ കൊണ്ടുവന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.