LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്ത്രീകള്‍ക്കായി വര്‍ക്ക് ഫ്രം ഹോം പദ്ധതി ആരംഭിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കായി വര്‍ക്ക് ഫ്രം ഹോം പദ്ധതി ആരംഭിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. രാജസ്ഥാനിലെ സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ ബജറ്റില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് സ്ത്രീകള്‍ക്കായുളള വര്‍ക്ക് ഫ്രം ഹോം പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ www.mahilawfh.rajasthan.gov.in എന്ന പേരില്‍ വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ സര്‍ക്കാരിനെ ഉദ്ധരിച്ച് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ജന്‍ ആധാര്‍ കാര്‍ഡ് വഴി സ്ത്രീകള്‍ക്ക് ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനാവും. ഓരോ ജോലിയുടെയും ശമ്പളം നിശ്ചയിക്കുക അതത് വകുപ്പുകളോ സ്ഥാപനങ്ങളോ ആയിരിക്കും. ഇരുപത് ശതമാനം സ്ത്രീകളെ എന്റോള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജസ്ഥാന്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കായുളള വര്‍ക്ക് ഫ്രം ഹോം പദ്ധതിക്കായി നൂറുകോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുളളത്. ആറുമാസത്തിനുളളില്‍ ഏകദേശം ഇരുപതിനായിരം സ്ത്രീകള്‍ക്കെങ്കിലും തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം. ഇതുവരെ 150 സ്ത്രീകളും 9 കമ്പനികളുമാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്.

Contact the author

Web Desk