LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ലെന്നാകും ഇനി പറയുക - വി മുരളീധരനെ പരിഹസിച്ച് വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മഹാബലിയും ഓണവും കഴിഞ്ഞാല്‍ അടുത്ത ഘട്ടം മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ലെന്നായിരിക്കുമെന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മഹാബലി കേരളം ഭരിച്ചുവെന്നത് കെട്ടുകഥയാണെന്നും വാമനനെ വില്ലനായി ചിത്രീകരിക്കുന്നത് ശരിയായ രീതിയില്ലെന്നുമാണ് വി മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വി മുരളീധരന്‍റെ പ്രസ്താവനയെ തള്ളി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും രംഗത്തെത്തി. മഹാബലി ജനിച്ചത് കേരളത്തിൽ അല്ല എന്ന പരാമർശം നടത്തിയ കേന്ദ്രമന്ത്രി വിവരമില്ലാത്ത ആളാണ്. ഇക്കാര്യം ആധികാരികമായി പറയാൻ മഹാബലിയ്ക്കൊപ്പം ജനിച്ച ആളാണോ വി മുരളീധരൻ എന്നും അദ്ദേഹം ചോദിച്ചു. 

നര്‍മദാ നദിയുടെ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. മലയാളികൾ മഹാബലിയെ ദത്തെടുത്തതാകാം. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ  തെളിവില്ലെന്നുമാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ബിജെപി അനുകൂല സംഘടനകളുടെ ഓണാഘോഷ പരിപാടിക്കിടെ വി മുരളീധരന്‍ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More