LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപി വിരുദ്ധ പോരാട്ടം നടത്താൻ കർണാടകയില്‍ ഇതിലും നല്ല സ്ഥലമില്ല - സിപിഎം റാലിയെ പരിഹസിച്ച് വി ടി ബല്‍റാം

കൊച്ചി: കർണാടക ബാഗേപള്ളിയിൽ സിപിഎം സംഘടിപ്പിക്കുന്ന ബഹുജന റാലിയെ പരിഹസിച്ച് കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാം. "ബിജെപി വിരുദ്ധ" പോരാട്ടം നടത്താൻ കർണാടകയിൽ ഇതിലും നല്ല സ്ഥലം വേറെയില്ലെന്നാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. 2018- ലെ വോട്ടിംഗ് ശതമാനം ചൂണ്ടിക്കാട്ടിയാണ് വി ടി ബല്‍റാമിന്‍റെ പരിഹാസം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. ഈ സാഹചര്യത്തിലാണ് വി ടി ബല്‍റാമിന്‍റെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'വെറും 2.52% മാത്രം വോട്ടോടെ ബിജെപി നാലാം സ്ഥാനത്തുള്ള, കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച, സിപിഎം രണ്ടാം സ്ഥാനത്തും ജനതാദൾ മൂന്നാം സ്ഥാനത്തുമുള്ള ഒരു മണ്ഡലമാണ് ബാഗെപ്പള്ളി. "ബിജെപി വിരുദ്ധ" പോരാട്ടം നടത്താൻ കർണാടകത്തിൽ ഇതിലും നല്ല സ്ഥലം വേറെയില്ല' - എന്നാണ്  ടി ബൽറാം ഫേസ്ബുക്കില്‍ കുറിച്ചത്.

കേരള മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് സിപിഎം മഹാറാലി സംഘപ്പിക്കുന്നത്. പി ബി അംഗങ്ങളായ എം എ ബേബി, ബി വി രാഘവലു, കർണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ് എന്നിവരും റാലിയിൽ പങ്കെടുക്കും.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More