LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപിയിലേക്ക് പോകേണ്ടവരെ തന്‍റെ കാറില്‍ കൊണ്ടുവിടാമെന്ന് കമല്‍ നാഥ്‌

ഡല്‍ഹി: കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടയില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയുമായ കമല്‍ നാഥ്‌. കോണ്‍ഗ്രസ് വിട്ടു ബിജെപിയിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള പൂര്‍ണസ്വാതന്ത്ര്യമുണ്ടെന്നും ആരെയും തടയില്ലെന്നും കമല്‍ നാഥ്‌ പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നാലാണ് നല്ല ഭാവിയുണ്ടാവൂ എന്ന് പ്രതീക്ഷിച്ചാണ് പലരും കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നത്. അവരെ വേണമെങ്കില്‍ തന്‍റെ കാറില്‍ ബിജെപി മന്ദിരങ്ങളില്‍ കൊണ്ടാക്കാമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കമല്‍ നാഥ്‌ പറഞ്ഞു.

ബിജെപിയുടെ രീതി ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും അറിയാം. ചിലര്‍ പാര്‍ട്ടി വിട്ടുപോയാല്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ഒരിക്കലും അങ്ങനെ സംഭവിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ സംഘടനാ തലത്തില്‍ ചില പ്രശ്നങ്ങളുണ്ടെങ്കിലും കോണ്‍ഗ്രസിനെ തുടച്ച് നീക്കാമെന്ന് ആരും പ്രതീക്ഷിക്കണ്ട. സമ്മര്‍ദം മൂലമല്ല ആരും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നത്. വ്യക്തിതാത്പര്യങ്ങള്‍കൊണ്ടാണ് - കമല്‍ നാഥ്‌ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞയാഴ്ച ഗോവയില്‍ മുന്‍ മുഖ്യമന്ത്രിയടക്കം കോണ്‍ഗ്രസിലെ 8 എം എല്‍ എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു എം എല്‍ എമാര്‍ രാജിവെച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതോടൊപ്പം, കഴിഞ്ഞ മാസം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദ്‌ രാജിവെച്ചിരുന്നു. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ഗുലാം നബി ആസാദ്‌ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം  രാജിവെച്ചത്.

Contact the author

National Desk