LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിനെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശങ്ങളോട് പ്രതികരിച്ച് നടനും ഭര്‍ത്താവുമായ രണ്‍ബീര്‍ കപൂര്‍. ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയയാണ്‌. ഗര്‍ഭിണിയായിരിക്കുമ്പോഴും ആലിയ തന്‍റെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകേണ്ട കാര്യമാണെന്നും രണ്‍ബീര്‍ കപൂര്‍ പറഞ്ഞു. 'നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധിക്കാറില്ല. ഇത്തരം കാര്യങ്ങള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. ഒരു വ്യക്തിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും ആലിയയെ താന്‍ ബഹുമാനിക്കുന്നുണ്ട്. ഞങ്ങള്‍ ഒരുമിച്ചുള്ള ജീവിതം സമാധാന പൂര്‍ണമാണ്'-രണ്‍ബീര്‍ കപൂര്‍ ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബ്രഹ്മാസ്ത്രയുടെ പ്രചാരണ പരിപാടികളില്‍ ഗര്‍ഭിണിയായ ആലിയ ഭട്ട് പങ്കെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഒരു വിഭാഗം ആളുകള്‍ ആലിയ ഭട്ടിനെതിരെ രംഗത്തെത്തിയത്. 

സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പുതന്നെ ബ്രഹ്മാസ്ത്ര ബഹിഷ്കരിക്കണമെന്ന ക്യാമ്പയിന്‍ ശക്തമായി ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ ഒമ്പതിന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അയാന്‍ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രൺബീർ കപൂർ–അമിതാഭ് ബച്ചൻ–ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് ഭാഗങ്ങളായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. ഒരു ഫാന്റസി ത്രില്ലറായാണ്  'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' ഒരുക്കിയിരിക്കുന്നത്. അമാനുഷിക ശക്തികളും മനുഷ്യം തമ്മിലുള്ള പോരാട്ടമാണ് സിനിമയുടെ പ്രമേയം. ശിവ എന്ന കഥാപാത്രമായി റണ്‍ബീറും ഇഷയായി ആലിയയുമായാണ് ചിത്രത്തില്‍ വേഷമിടുന്നത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹിന്ദിക്ക് പുറമേ,തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തില്‍ നാഗാര്‍ജുനയും ഷാറൂഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്നാണ്. സിനിമയുടെ ദക്ഷിണേന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ എസ്.എസ്. രാജമൗലിയാണ്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്‌ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

Contact the author

Entertainment Desk

Recent Posts

Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 weeks ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 2 weeks ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Movies

പൃഥ്വിരാജ് ചിത്രം കാപ്പയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി

More
More