LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ കെട്ടിടം പൊളിച്ചു നീക്കാന്‍ കോടതി ഉത്തരവ്

മുംബൈ: മഹാരാഷ്ട്രയിലെ ജുഹു മേഖലയിൽ കേന്ദ്രമന്ത്രി നാരായണ്‍ റാണെ നിര്‍മ്മിച്ച കെട്ടിടം അനധികൃതമാണെന്നും പൊളിച്ചുനീക്കണമെന്നും ബോംബെ ഹൈക്കോടതി. രണ്ടാഴ്ച്ചക്കകം കെട്ടിടം പൊളിച്ച് റിപ്പോര്‍ട്ട്‌ നല്‍കണമെന്നും 10 ലക്ഷം രൂപ പിഴയായി കോടതിയില്‍ കേട്ടിവെക്കണമെന്നും ഉത്തരവില്‍ പറയുന്നു. സുപ്രീം കോടതിയെ സമീപിക്കാന്‍ ഒന്നര മാസത്തെ സമയം വേണമെന്ന നാരായണ്‍ റാണെയുടെ ആവശ്യവും കോടതി തള്ളി. ജസ്റ്റിസുമാരായ രമേശ് ധനുക, കമൽ ഖട്ട എന്നിവരാണ് നഗരസഭക്ക് കെട്ടിടം പൊളിച്ച് നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ റാണെ നടത്തുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ നഗരസഭാ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഏകനാഥ്‌ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കെട്ടിട നിര്‍മ്മാണത്തിന് നഗരസഭാ അനുവാദം നല്‍കുകയും ചെയ്തു. നഗരസഭയുടെ നടപടി നിയമവിരുദ്ധമാണെന്നും ഇത്തരം രീതികള്‍ അനധികൃത നിര്‍മ്മാണങ്ങള്‍ കൂടുന്നതിന് ഇടയാക്കുമെന്നും ബോംബെ കോടതി ചൂണ്ടിക്കാട്ടി. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More