LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മകളുടെ മുന്നില്‍വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നില്‍വെച്ച് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ആക്രമണം നടത്തിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ എസ് ആര്‍ ടി സി വിജിലന്‍സിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

'കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ഭാഗത്തുനിന്നും ഗുരുതരമായ തെറ്റാണ് സംഭവിച്ചത്. തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. കണ്‍സഷന്‍ ടിക്കറ്റിനായി വിദ്യാര്‍ത്ഥി ഒറ്റത്തവണ മാത്രമേ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുളളു. അത് അക്കാദമിക് വര്‍ഷം തുടങ്ങുമ്പോള്‍ നല്‍കിയാല്‍ മതി. അതിന്റെ പേരിലാണ് കണ്‍സഷന്‍ അനുവദിക്കാന്‍ കാലതാമസമെങ്കില്‍ ഉദ്യോഗസ്ഥര്‍ സമാധാനം പറയേണ്ടിവരും. കെ എസ് ആര്‍ ടി സി ജനങ്ങളുടേതാണ്'-മന്ത്രി ആന്റണി രാജു പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മകളുടെ കണ്‍സഷന്‍ പാസുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് ആമച്ചല്‍ സ്വദേശി പ്രേമന്‍ കാട്ടാക്കട ഡിപ്പോയിലെത്തിയത്. 'മകളുടെ കണ്‍സഷന്‍ കാര്‍ഡ് പുതുക്കാനാണ് ഡിപ്പോയിലെത്തിയത്. പഴയ കണ്‍സഷന്‍ കാര്‍ഡും ഫോട്ടോയും നല്‍കിയപ്പോള്‍ കണ്‍സഷന്‍ അനുവദിക്കാന്‍ വീണ്ടും കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് പറഞ്ഞു. മൂന്നുമാസം മുന്‍പ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ്, ഇടക്കിടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പറയുന്നത് ബുദ്ധിമുട്ടാണ്. മകളുടെ പരീക്ഷ കഴിഞ്ഞ് ഹാജരാക്കാം എന്ന് പറഞ്ഞപ്പോഴും അവര്‍ അനുവദിച്ചില്ല. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും ജീവനക്കാര്‍ മര്‍ദ്ദിക്കുകയുമായിരുന്നു'- മര്‍ദ്ദനത്തിനിരയായ പ്രേമന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More