LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മകളുടെ മുന്നില്‍വെച്ച് അച്ഛനെ മര്‍ദ്ദിച്ച നാല് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മകളുടെ മുന്നില്‍വെച്ച് പിതാവിനെ മര്‍ദ്ദിച്ച കെ എസ് ആര്‍ ടി സി ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കെ എസ് ആര്‍ ടി സി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ് ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് സിപി മിലന്‍ ഡോറിച്ച് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആക്രമണം നടത്തിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇന്നലെയാണ് മകളുടെ കണ്‍സഷന്‍ കാര്‍ഡ് പുതുക്കാനെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മര്‍ദ്ദിച്ചത്. 'പഴയ കണ്‍സഷന്‍ കാര്‍ഡും ഫോട്ടോയും നല്‍കിയപ്പോള്‍ കണ്‍സഷന്‍ അനുവദിക്കണമെങ്കില്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞു. മൂന്നുമാസം മുന്‍പ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ്. ഇടയ്ക്കിടെ ഹാജരാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മകളുടെ പരീക്ഷ കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരാമെന്നും പറഞ്ഞപ്പോഴും അവര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മര്‍ദ്ദിക്കുകയുമായിരുന്നു'-എന്നാണ് മര്‍ദ്ദനത്തിനിരയായ പ്രേമന്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ഭാഗത്തുനിന്നും ഗുരുതരമായ തെറ്റാണ് സംഭവിച്ചതെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നുമാണ് മന്ത്രി ആന്റണി രാജു പറഞ്ഞത്. 'കണ്‍സഷന്‍ ടിക്കറ്റിനായി വിദ്യാര്‍ത്ഥി ഒറ്റത്തവണ മാത്രമേ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുളളു. അത് അക്കാദമിക് വര്‍ഷം തുടങ്ങുമ്പോള്‍ നല്‍കിയാല്‍ മതി. അതിന്റെ പേരിലാണ് കണ്‍സഷന്‍ അനുവദിക്കാന്‍ കാലതാമസമെങ്കില്‍ ഉദ്യോഗസ്ഥര്‍ സമാധാനം പറയേണ്ടിവരും. കെ എസ് ആര്‍ ടി സി ജനങ്ങളുടേതാണ്'-എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More