LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച മലയാളത്തിലെ ആദ്യ വനിത ജമീല മാലിക് അന്തരിച്ചു

പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച മലയാളത്തിലെ ആദ്യ വനിത ജമീല മാലിക് അന്തരിച്ചു. 73 വയസായിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയമാണ് ഇവർ പഠിച്ചിരുന്നത്. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്നായിരുന്നു അന്ത്യം. തി​രു​വ​ന​ന്ത​പു​ര​ത്ത് പാലോടുളള വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ആലപ്പുഴ ജോ​ന​ക​പ്പു​റ​ത്ത് മാ​ലി​ക് മു​ഹ​മ്മ​ദി​ന്‍റേ​യും ത​ങ്ക​മ്മ​യു​ടേ​യും മ​ക​ളാ​യാണ് ജമീലയുടെ ജനനം. എ​സ്‌എ​സ്‌എ​ല്‍​സി പഠന​ത്തി​നു ശേ​ഷം 16-ാം വ​യ​സിലാണ് പൂ​ന ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ചേ​ർന്നത്. റാ​ഗിങ് ആ​ണ് ആ​ദ്യ​ സി​നി​മ. 'ആ​ദ്യ​ത്തെ കഥ', 'രാ​ജ​ഹം​സം', ‘ല​ഹ​രി’ തു​ട​ങ്ങിയ ചി​ത്ര​ങ്ങ​ളി​ല്‍ നാ​യി​ക​യായി. കൂടാതെ തമിഴിൽ 'ല​ക്ഷ്മി', 'അ​തി​ശ​യ​രാ​ഗം' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

നിരവധി ഹിന്ദി ചിത്രത്തിലെ നായികമാർക്ക് ജമീല മാലിക് ശബ്ദം നൽകിയിട്ടുണ്ട്. വി​ന്‍​സെ​ന്‍റ്, അ​ടൂ​ര്‍ ഭാ​സി, പ്രേം​ന​സീ​ര്‍, രാ​ഘ​വ​ന്‍ എ​ന്നി​വ​രോ​ടൊ​ത്ത് അ​ഭി​ന​യി​ച്ചിട്ടുണ്ട്. ആദ്യ കാല ദൂരദർശൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. 1983-ല്‍ വിവാഹിതയായെങ്കിലും ഒരു വര്‍ഷത്തിനുശേഷം ബന്ധം വേര്‍പിരിഞ്ഞു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കെ.ജി ജോർജ്,  രാമചന്ദ്രബാബു, കെ.ആർ മോഹനൻ, ഷാജി എൻ.കരുൺ എന്നിവരുടെ സഹപാഠിയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More