LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി. അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് കേസെടുക്കാൻ സർക്കാർ അനുമതി നൽകിയത്. കേസിൽ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. അതിന്  ശേഷം കേസ് വിജിലൻസിന് കൈമാറും. ഇതിനായുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. തമിഴ്നാട്ടിൽ അനധികൃതമായി സ്വത്ത് വാങ്ങിയെന്ന പരാതിയിലാണ് കേസ് എടുക്കുക. പരാതിയിൽ അന്വേഷണം നടത്താൻ നേരത്തെ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജേക്കബ് തോമസ് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയരുന്നു. അടുത്ത മാസം ജേക്കബ് തോമസ് വിരമിക്കാനിരിക്കെയാണ് കേസ് എടുത്തത്. പുതിയ കേസിന്റെ അടിസ്ഥാനത്തിൽ ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്യാം.

അതേസമയം ജേക്കബ് തോമസിന്റെ സർവ്വീസ് സ്റ്റോറിയായ സ്രാവുകൾക്ക് എന്ന പുസ്തകത്തിൽ തമിഴ്നാട്ടിലെ ഈ ഭൂമി ഇടപാട് സംബന്ധിച്ച് സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കാമെന്ന് ക്രൈബ്രാഞ്ച് ശുപാർശ ചെയ്തിരുന്നു. ഉടൻ കേസ് ക്രൈബ്രാഞ്ച് റജിസ്റ്റർ ചെയ്യും.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More