LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൗരത്വബിൽ: പ്രതിഷേധമാണ് പ്രതീക്ഷ - രഘുറാം രാജൻ

Former RBI Governor Raghuram Rajan.

രാജ്യത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെതിരെ ദേശീയപതാകയുമായി തെരുവിലിറങ്ങുന്ന യുവജനങ്ങളാണ് രാജ്യത്തിന്‍റെ പ്രതീക്ഷയെന്ന് റിസർവ്വ് ബാങ്ക് മുൻ ഗവർണറും സാമ്പത്തീക രംഗത്ത് മോഡിയുടെ കടുത്ത വിമർശകനുമായ രഘുറാം രാജൻ. ഹിന്ദു-മുസ്ലിം ഭേദമില്ലാതെ ദേശീയ പതാകയുമായി കൈ കോർത്ത് തെരുവിലിറങ്ങുന്ന ചെറുപ്പക്കാർ ഇന്ത്യൻ ഭരണഘടനയുടെ മൂല്യവും വൈകാരികതയും നെഞ്ചേറ്റുകയാണെന്ന് രഘുറാം രാജൻ ബ്ലോഗിൽ കുറിച്ചു.

ജെ.എൻ.യുവിലെ വിദ്യാർത്ഥി സമരത്തെ അഭിവാദ്യം ചെയ്തതിന് കേന്ദ്ര സർക്കാരിന്‍റെ അപ്രീതിക്ക് പാത്രമായ ദീപികാ പദുകോണിനും തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയ്ക്കും രഘുറാം രാജൻ പിന്തുണ അറിയിച്ചു. മഹാത്മാഗാന്ധി രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി സ്വജീവിതം ഉഴിഞ്ഞുവെച്ചു. ഇപ്പോഴത്തെ പോരാട്ടം ആ സ്വാതന്ത്ര്യം സംരക്ഷിക്കാനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിഷ്പക്ഷവും നീതിപൂര യകവുമായി തെരഞ്ഞെടുപ്പ് പ്രകൃയയിൽ ഏർപ്പെട്ടത്തിതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ ലവാസയുടെ കുടുംബത്തെ ആദായ നികുതിവകുപ്പിനെ ഉപയോഗിച്ച് പീഡിപ്പിക്കുന്നതെന്നും മുൻ റിസർവ്വ് ബാങ്ക് ഗവർണർ ബ്ലോഗിലൂടെ ആരോപിച്ചു.

Contact the author

National Desk