സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'മോദിയുടെയും അമിത് ഷായുടെയും നയമാണ് ഗവര്‍ണര്‍ നടപ്പാക്കുന്നത്. ഗവര്‍ണറുടെ കാലുപിടിച്ചാണ് മുഖ്യമന്ത്രി നയപ്രഖ്യാപനം വായിപ്പിച്ചത്. അടുത്തയാഴ്ച ലാവ് ലിന് കേസ് പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന് എന്തെങ്കിലും സഹായ വാഗ്ദാനം ലഭിച്ചിട്ടുണ്ടാകാമെന്ന് ന്യായമായും സംശയിക്കാം'- ചെന്നിത്തല പറഞ്ഞു.
ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ചെന്നിത്തല വീണ്ടും ആവശ്യപ്പെട്ടു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം സഭയ്ക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.