LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദുരിതാശ്വാസ സംഭാവനയെച്ചൊല്ലി തര്‍ക്കം; വിജയ് ആരാധകനെ രജനി ആരാധകൻ കൊന്നു!

ചലച്ചിത്ര താരങ്ങളോടുള്ള അന്ധമായ ആരാധനയ്ക്ക് പേരുകേട്ടവരാണ് തമിഴ് മക്കള്‍. രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ച് 30 ദിവസം പിന്നിട്ടിട്ടും കൊവിഡ് ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. പരസ്പരം സഹായിച്ചും സഹകരിച്ചും കരുതലോടെ ജീവിക്കുകയാണ് ഇന്ത്യയിലെ അസംഖ്യം മനുഷ്യര്‍. ഈ പോരാട്ടത്തിനിടെ കൂടുതല്‍ സംഭാവന ചെയ്തത് രാജനീകാന്താണോ അതോ വിജയ്‌യാണോ എന്ന തര്‍ക്കമാണ് ഒരാളുടെ ജീവനെടുത്തിരിക്കുന്നത്. രജനീകാന്തിനേക്കാൾ കൂടുതൽ പണം നൽകിയത് വിജയ് ആണെന്ന് വാദിച്ച യുവരാജ് എന്ന ഇരുപത്തിരണ്ടുകാരനെ സമപ്രായക്കാരനും രജനീകാന്ത് ആരാധകനായ ദിനേഷ് ബാബു തള്ളിയിട്ടു കൊന്നു.

തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് താരങ്ങളുടെ ദുരിതാശ്വാസ സംഭാവനയെകുറിച്ചുള്ള ചര്‍ച്ചവരുന്നത്. പിന്നീടത് തര്‍ക്കമായി മാറി. പ്രകോപിതനായ ദിനേഷ് ബാബു യുവരാജിനെ പിടിച്ചു തള്ളി. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവരാജ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

മൃതശരീരം പുതുച്ചേരി കാലാപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ ദിനേശ് ബാബു പൊലീസ് കസ്റ്റഡിയിലാണ്. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിജയും രജനീകാന്തും വന്‍ തുകകള്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. വിവിധ ദുരിതാശ്വാസ നിധികളിലേക്ക് രജനി 50 ലക്ഷം രൂപ നല്‍കിയപ്പോള്‍ വിജയ്‌ നല്‍കിയത് 1.30 കോടി രൂപയാണ്. ഫാന്‍സ്‌ അസോസിയേഷന്‍ വഴി ഇരുവരും മറ്റു പല സഹായങ്ങളും ചെയ്യുന്നുമുണ്ട്.

Contact the author

News Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More