LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രാനുമതി

ഡല്‍ഹി: ഗള്‍ഫിലും മറ്റ് വിദേശരാജ്യങ്ങളിലുമുള്ള പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതുസംബന്ധിച്ച് നിരവധി തവണ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചത് ഇന്ന് (ശനി) രാവിലെയായിരുന്നു എന്നതാണ് വലിയ സവിശേഷത. കോവിഡ് -19 മൂലമല്ലാതെ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അനുമതി തരണം എന്നായിരുന്നു ഇന്ന് നല്‍കിയ അപേക്ഷ.

ഇന്ന് വൈകീട്ടാണ്  പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. കോവിഡ് -19 മായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുവേണം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും തുടര്‍ന്ന് ചടങ്ങുകള്‍ ചെയ്യാനുമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.

ഇന്ന് ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ച മൂന്ന് മൃതദേഹങ്ങള്‍ അങ്ങോട്ടുതന്നെ തിരിച്ചയച്ച നടപടി വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ്‌ വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ട് അനുമതി നല്‍കിയത് എന്നാണു കരുതുന്നത്. 


Contact the author

Web Desk