LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യെസ് ബാങ്ക് അഴിമതി; വധാവന്‍ സഹോദരന്മാര്‍ സിബിഐ കസ്റ്റഡിയില്‍

ഡി.എച്ച്.എഫ്.എല്‍. അഴിമതി കേസില്‍ കുറ്റാരോപിതരായ വധാവന്‍ സഹോദരങ്ങളെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ)  കസ്റ്റഡിയിലെടുത്തുവെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. വധാവന്‍ കുടുംബത്തിലെ 10 അംഗങ്ങൾ ഉൾപ്പെടെ ഇരുപത്തിമൂന്ന് പേർ  ക്വാറന്‍റൈനില്‍ കഴിയുന്ന സതാരയിലെ മഹാബലേശ്വർ ഹിൽ സ്റ്റേഷനിലുള്ള വീട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. 

യെസ് ബാങ്ക് മൾട്ടിക്രോർ കുംഭകോണവുമായി ബന്ധപ്പെട്ടാണ് യെസ് ബാങ്കിന്റെ അന്നത്തെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റാണ കപൂറിനൊപ്പം കപിൽ വധാവനും ധീരജ് വധാവനുമെതിരെ മാർച്ച് 7-ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേസെടുക്കുന്നതിനു മുന്‍പുതന്നെ ഇരുവരും മുന്‍‌കൂര്‍ ജാമ്യം നേടിയിരുന്നു. എന്നാല്‍, എന്നാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുണെയിലെ കണ്ടാലയില്‍നിന്ന് മഹാബലേശ്വറിലേക്ക് യാത്ര ചെയ്ത വധാവന്‍ സഹോദരന്‍മാരും കുടുംബാംഗങ്ങളും ജോലിക്കാരുമടക്കം 21 പേര്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. അങ്ങിനെയാണ് എല്ലാവരേയും ക്വാറന്‍റൈനില്‍ ആക്കിയത്. ക്വാറന്‍റൈന്‍ കാലാവധി തീര്‍ന്നതോടെയാണ് സിബിഐ കസ്റ്റഡിയില്‍ എടുത്തത്.

ദിവാൻ ഹൗസിങ് ഫിനാൻസ്‌ കോർപറേഷനുമായുള്ള (ഡിഎച്ച്‌എഫ്‌എൽ) സാമ്പത്തിക ഇടപാടിനെ തുടർന്നാണ്‌ യെസ്‌ ബാങ്ക്‌ കടുത്ത പ്രതിസന്ധിയിലായത്‌. പൊതുപണം ഉപയോഗിച്ച്‌ ഡിഎച്ച്‌എഫ്‌എൽ കമ്പനിയുടെ 3,700 കോടി രൂപയുടെ കടപത്രം യെസ്‌ബാങ്ക്‌ വാങ്ങിക്കൂട്ടി. ഡിഎച്ച്‌എഫ്‌എൽ കമ്പനി ഉടമകളും റാണാകപൂറും നടത്തിയ ക്രിമിനൽഗൂഢാലോചനയുടെ ഭാഗമായാണ്‌ അനധികൃത ഇടപാട്‌ നടന്നത് എന്നാണ് ആരോപണം. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More