LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ന്യൂനപക്ഷ മാനേജ്മെന്റിന്റെ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് നീറ്റ് ബാധകമാക്കി സുപ്രീം കോടതി

ന്യൂനപക്ഷ മാനേജ്മെന്റുകൾക്ക് കീഴിലെ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷയായ നീറ്റ് ബാധകമാക്കി സുപ്രീംകോടതി. അൺ എയിഡഡ് മെഡിക്കൽ കോളേജുകൾക്കും നീറ്റ് ബാധകമായിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നീറ്റ് ബാധകമാക്കിയിയാൽ ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടില്ലെന്നും കോടതി പറഞ്ഞു. ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായകമായ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ജസ്റ്റിസ്മാരായ അരുൺ മിശ്രയും എം ആർ ഷായും അടങ്ങുന്ന ബഞ്ചാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്ഥാനപനങ്ങൾക്കും നീറ്റ് ബാധകമാക്കിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ന്യൂനപക്ഷ മാനേജ്മെന്റിന് കീഴിലുള്ള അൺ എയിഡഡ് സ്ഥാപനങ്ങൾക്ക് നീറ്റ് ബാധകമല്ലെന്ന സിഎംസി വെല്ലൂരിന്റെ വാദം കോടതി തള്ളി.

ന്യൂനപക്ഷ മാനേജ്മെന്റുകൾക്ക് ഭരണഘടനാ പ്രകാരം പ്രത്യേക അവകാശങ്ങളുണ്ടെന്നായിരുന്നു ന്യൂനപക്ഷ മാനേജ്മെന്റുകളുടെ വാദം. നീറ്റ് വഴി പ്രവേശനം നടത്തുന്നതിലുടെ ന്യൂനപക്ഷ മാനേജ്മെന്റുകളുടെ ഭരണഘടനാപരമായ ഒരു അവകാശവും നിഷേധിക്കപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യത്ത് എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നീറ്റ് ബാധകമായിരിക്കും. ഈ വിധിയിലൂടെ ന്യൂനപക്ഷ മാനേജ്മെന്റിന് കീഴിലെ മെഡിക്കൽ കോളേജുകളിൽ, പൊതുപ്രവേശന പരീ​ക്ഷയായ നീറ്റിൽ നിന്ന് മാത്രമെ പ്രവേശനം നടത്താനാകൂ.  സംസ്ഥാന സർക്കാറുകളും മാനേജ്മെന്റുകളും നടത്തുന്ന പ്രവേശന പരീക്ഷ ഇതോടെ അപ്രസക്തമാകും. ഈ വിധിയിലൂടെ മെഡിക്കൽ കോളേജിലെ 100 ശതമാനം സീറ്റുകളിലെ പ്രവേശനവും നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലെ നടത്താനാകൂ. 

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More