LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൗരത്വം; ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രത്തിനു ഉത്തരവാദിത്തമുണ്ട്: എൻ.എസ്.എസ്

ചങ്ങനാശ്ശേരി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്  ജനങ്ങൾക്കിടയിലുണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുണ്ടെന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. പൗരത്വ ഭേദഗതി മുൻപും ഉണ്ടായിട്ടുണ്ട്. പക്ഷെ അന്നൊന്നും ഇത്ര വലിയതോതിൽ  ജനങ്ങൾ ആശങ്കപെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ആശങ്ക വേണ്ടതുപോലെ  മനസ്സിലാക്കാനും അത് അകറ്റാനുമുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാർ നിറവേറ്റണമെന്നും  എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. മന്നം പ്രതിമ അനാച്ഛാദനം  ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ആശങ്കകളകറ്റാൻ  മുൻകയ്യെടുക്കുമ്പോഴാണ് ജനാധിപത്യവും മതേതരത്വവും പുലരുക.പൗരത്വ ഭേദഗതിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് കോടതി കൈകാര്യം ചെയ്തുകൊള്ളും. പൗരത്വ നിയമത്തിന്റെ പേരിൽ ഒരുകൂട്ടർ ഭരണം നിലനിർത്താനും മറ്റൊരുകൂട്ടർ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ്‌ ശ്രമിക്കുന്നത്. ഇത് രാജ്യത്തിൻറെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുമെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

മതേതരത്വവും ജനാധിപത്യവുമാണ് എൻഎസ്എസി-ന്റെ എക്കാലത്തെയും മൂല്യം. ഇത് ഭരണഘടന ഉണ്ടാവുന്നതിനു  മുന്‍പുതന്നെ  ഉണ്ടായിട്ടുള്ളതാണെന്നും എൻഎസ്എസ് ജനറൽ  സെക്രട്ടറി വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More