യുഎഇയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 105 ആയി. വ്യാഴാഴ്ച മാത്രം 7 പേരാണ് മരിച്ചത്. ഇവരിൽ 3 പേർ മലയാളികളാണ്. 552 പേർക്ക് കൂടി യുഎഇയിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ 12481 ആയി. 2429 പേർക്ക് രോഗം ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് ബാധിച്ച് യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 27 ആയി. സൗദി അറേബ്യയിൽ ആകെ 4 മലയാളികൾ മരിച്ചു. ഒമാനിൽ 1 മലയാളിയും കുവൈത്തിൽ രണ്ട് പേരും കൊവിഡ് ബാധിച്ചു മരിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ 24 മണിക്കൂറിനിടെ 3200 ഓളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 57000 ആയി. രോഗ്ം ബാധിക്കുന്ന എണ്ണം ദിനം പ്രതി കൂടിവരികയാണെന്ന് റിപ്പോർട്ടുണ്ട്. അതേ സമയം രോഗബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും പൗരത്വം സംബന്ധിച്ച് കൃത്യമായ കണക്കുകൾ ഗൾഫ് രാജ്യങ്ങൾ പുറത്തു വിടാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. രോഗബാധിതരാകുന്നവരിൽ മലയാളികളുടെ എണ്ണവും ദിനം പ്രതി വർദ്ധിക്കുകയാണ്.