LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ചൂടാ'യവരെ ക്യാമറ പ്രത്യേകം കാണും; തെര്‍മല്‍ ഒപ്ടിക്കല്‍ ക്യാമറ കേരളത്തിലെത്തിച്ച് ശശി തരൂര്‍ എം.പി.

ശരീര ഊഷ്മാവ് കൂടുതലുള്ളവരെ കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ ആന്‍ഡ് ഒപ്ടിക്കല്‍ ഇമേജിങ് ക്യാമറ കേരളത്തിലെത്തിച്ച് ശശി തരൂര്‍ എം.പി. ജനം കൂടുതലായി എത്തുന്ന ഇടങ്ങളില്‍ ശരീര ഊഷ്മാവ് കൂടിയവരെ കണ്ടെത്താന്‍ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പവേർഡ് ഫേസ് ഡിറ്റക്ഷൻ ടെക്നോളജിയോടെയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ്ങ് ക്യാമറ  ആംസ്റ്റര്‍ഡാമില്‍ നിന്നാണ് സംസ്ഥാനത്ത് എത്തിച്ചത്.  ഫേസ്ബുക്കിലൂടെ ശശി തരൂര്‍എം.പി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഏഷ്യയില്‍ എവിടെയും ഈ ഉപകരണം ലഭിക്കാത്തതിനാലാണ് ആംസ്റ്റര്‍ഡാമില്‍നിന്നും വരുത്തേണ്ടി വന്നത്. കസ്റ്റംസ് ഡ്യൂട്ടി ഉൾപ്പെടെ 7.45 ലക്ഷം രൂപയാണു വില. അതിഥിത്തൊഴിലാളികളെ യാത്രയാക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലാണ് ഇത് ആദ്യഘട്ടത്തിൽ ഉപയോഗിക്കുന്നത്.  എംപി ഫണ്ട് തീർന്നതിനാൽ കോർപറേറ്റുകളുടെ സഹായത്തോടെ കൂടുതൽ ക്യാമറകൾ വാങ്ങാൻ ശ്രമം തുടങ്ങിയതായി ശശി തരൂർ അറിയിച്ചു.

ആംസ്റ്റര്‍ഡാമില്‍നിന്നും നേരിട്ടെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ പല രാജ്യങ്ങള്‍ കടന്നാണ് ക്യാമറയുടെ വരവ്. ആദ്യം ജർമനിയിലെ ബോണിലെത്തിച്ചു. അവിടെനിന്ന് ഡിഎച്ച്എൽ കാർഗോ സർവീസിന്റെ പല വിമാനങ്ങളിലൂടെ പാരിസ്, ലെപ്സിഗ്, ബ്രസൽസ്, ബഹ്‌റൈൻ, ദുബായ് വഴി സ്പെഷൽ ഫ്ലൈറ്റിൽ ബെംഗളൂരുവിൽ എത്തിക്കുകയായിരുന്നു. അതുവരെ നേരിടാത്ത പ്രതിസന്ധിയാണ് ക്യാമറ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കാന്‍ നേരിടേണ്ടി വന്നത്. എംപിയുടെ ഓഫിസ് ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. നേരത്തെ, തന്റെ പ്രാദേശിക ഫണ്ടുപയോഗിച്ച് വാങ്ങിയ കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളും തരൂര്‍ നേരത്തെ തലസ്ഥാനത്തെത്തിച്ചിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More