LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വകാര്യതയിൽ ആശങ്ക; ആരോഗ്യ സേതു ആപ്പിനെതിരെ രാഹുൽ ഗാന്ധി

കൊവിഡ്‌-19ന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാർ പുറത്തിറക്കിയ ‘ആരോഗ്യ സേതു’ ആപ്ലിക്കേഷനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സ്വകാര്യ സ്ഥാപനത്തില്‍നിന്ന് ഔട്ട്‌സോഴ്‌സ് ചെയ്ത അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള നിരീക്ഷണ സംവിധാനമാണ് ആരോഗ്യ സേതു ആപ്പെന്ന് രാഹുൽഗാന്ധി ആരോപിച്ചു. നിലവിൽ രാജ്യത്തെ  എല്ലാ സർക്കാർ -സ്വകാര്യ സ്​ഥാപനങ്ങളിലെയും ജീവനക്കാർക്ക്​ ആരോഗ്യ സേതു ആപ്​ നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു.

​സാധാരണയായി കോവിഡ്​ രോഗികൾ കൂടുതലുള്ള സ്​ഥലങ്ങൾ അടയാളപ്പെടുത്തുന്നതിനും ​അവരുടെ ആരോഗ്യ, യാത്ര വിവരങ്ങൾ ലഭ്യമാക്കുന്നതിനുമാണ്​ ആരോഗ്യ സേതു ആപ്​ ഉപയോഗിക്കുന്നത്​. എന്നാല്‍, ഗുരുതരമായ വിവര സുരക്ഷയും സ്വകാര്യതയുടെ ആശങ്കകളും ഉയർത്തുന്നതാണിതെന്ന് രാഹുല്‍ഗാന്ധി പറയുന്നു. സ്വകാര്യ ഏജൻസിക്കാണ്​ ആരോഗ്യ സേതു ആപിന്‍റെ നടത്തിപ്പു ചുമതല. പൗരന്മാരുടെ അനുമതിയില്ലാതെ വിവരശേഖരണം നടത്തുന്ന രീതി ഭയാനകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൂടാതെ, ആപ്​ സുതാര്യത, ഉത്തരവാദിത്തം തുടങ്ങിയ തത്വങ്ങൾ പാലിക്കുന്നില്ലെന്നും സ്വകാര്യത ചൂഴ്​ന്നെടുക്കുന്നുവെന്ന് ഡിജിറ്റൽ റൈറ്റ്​സ്​ ഓർഗനൈസേഷൻ ഇൻറർനെറ്റ്​ ഫ്രീഡം ഫൗണ്ടേഷനും പറഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നത് കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല ഇത് ഉപയോഗിക്കാൻ ജീവനക്കാരോട് ആവശ്യപ്പെടാൻ സ്വകാര്യ സ്ഥാപനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

Contact the author

National Desk