LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌-19 ചൈനയുടെ സൃഷ്ടിയാണെന്ന് ആവര്‍ത്തിച്ച് യു.എസ്; അസംബന്ധമെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് മഹാമാരി ചൈനയിലെ വുഹാനിലുള്ള ഒരു ലബോറട്ടറിയിൽ നിന്നാണ് ഉണ്ടായതെന്ന് ആവര്‍ത്തിച്ച് യു.എസ്. അതിന് ധാരാളം തെളിവുകൾ ഉണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ട്രംപ് അടക്കമുള്ള അമേരിക്കയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാര്‍ നിരന്തരം ആരോപിക്കുന്ന കാര്യമാണിത്. എന്നാല്‍, അത്തരം ആരോപണങ്ങള്‍ അസംബന്ധമാണെന്നും, വൈറസ് താനേ ഉണ്ടായതാണെന്നും ശാസ്ത്രീയമായ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണെന്നു കഴിഞ്ഞ ദിവസംപോലും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

വൈറസിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ചൈന മറച്ചുവെച്ചുവെന്നും അതിന് അവര്‍ മറുപടി പറയേണ്ടി വരുമെന്നും ട്രംപ് പറഞ്ഞിരുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാന്‍ യു.എസ് ചാരന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

'വൈറസ് മനുഷ്യനിർമ്മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന വിശാലമായ ശാസ്ത്രീയ അഭിപ്രായത്തോട് യോജിക്കുന്നു' എന്ന അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പ്രസ്താവന അംഗീകരിക്കുന്ന മൈക്ക് പോംപിയോ, എന്നാൽ, വുഹാനിലെ ലബോറട്ടറിയിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നു. സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ മുൻ ഡയറക്ടറായിരുന്നു അദ്ദേഹം.

എന്നാല്‍, കൊറോണ വൈറസ് സ്വാഭാവികമായി ഉത്ഭവിച്ചതാണെന്ന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മൈക്കൽ റയാൻ വീണ്ടും പറഞ്ഞു. ചൈനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജീനുകളുടെ സീക്വൻസുകളേയും വൈറസിനേയും കുറിച്ച്​ പഠനം നടത്തിയ നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെ ലോകാരോഗ്യസംഘടന വീണ്ടും വീണ്ടും പരിശോധിച്ചുവെന്നും ഈ വൈറസ് സ്വാഭാവിക ഉത്ഭവമാണെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More