കൊറോണ വൈറസ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു. 2020 മെയ് 31-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് നീട്ടിവെയ്ക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ സ്ക്രീനിംഗ് ടെസ്റ്റ് കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷാക്രമവും മാറ്റി. മെയ് 20-ന് വീണ്ടു യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുകയും പുതിയ തീയതികള്‍ തീരുമാനിച്ച് യു.പി.എസ്.സി. വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
2019-ലെ സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടിയവർക്കായി നടത്തുന്ന അവസാനവട്ട അഭിമുഖ പരീക്ഷയും മാറ്റിവെച്ചിരുന്നു. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് അഭിമുഖ പരീക്ഷ നടത്താനുദ്ദേശിച്ചിരുന്നത്. മാറ്റിവെച്ച പരീക്ഷാ തിയതി 30 ദിവസം മുൻപ് തന്നെ വിദ്യാർത്ഥികളെ അറിയിക്കുമെന്നും യു.പി.എസ്.സി. വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കായി upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.