ആലുവ മുട്ടത്ത് കാർ തട്ടുകടയിലേക്ക് പാഞ്ഞുകയറി 3 പേർ മരിച്ചു. ഓട്ടോ ഡ്രൈവറായ മജീഷ്, മകൾ എട്ടു വയസുകാരി അർച്ചന. കുഞ്ഞുമോൻ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ നാലു പേർ ചികിത്സയിലാണ്. വൈകീട്ട് നാലേകാലോടുകൂടിയാണ് അപകടം ഉണ്ടായത്. മെട്രോ റെയിൽവെ സ്റ്റേഷന് സമീപം നോമ്പ് തുറ വിഭവങ്ങൾ വിൽക്കുന്ന കടിയിലേക്കാണ് കാർ ഇടിച്ചു കയറിയത്.
ഫോഡ് ഫിയസ്റ്റ കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവർ കടയിൽ സാധനങ്ങൾ വാങ്ങാൻ വനന്നതായിരുന്നു. മൂന്ന് പേരും സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ തട്ടുകട പൂർണമായും തകർന്നു. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിൽ വാഹനാപകടത്തിൽ 3 പേർ മരിച്ചിരുന്നു.