LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൊലീസുകാരുടെ അലവൻസുകൾ സർക്കാർ വെട്ടിക്കുറച്ചു

ശമ്പളത്തിന് പുറമെ പൊലീസുകാരുടെ അലവൻസുകളും സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു. ഡെ ഓഫ് അലവൻസ് റിസ്ക് അലവൻസ് തുടങ്ങിയവയാണ് തൽക്കാലത്തേക്ക് നിർത്തിവെച്ചത്. സർക്കാർ ജീവനക്കാരിൽ പൊലീസിൽ മാത്രമുള്ള പ്രത്യേക അലവൻസുകളാണിത്. പൊലീസുകാരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ചാണ് ഇവ നൽകിയിരുന്നത് . ഇത്തരത്തിൽ എട്ട് അലവൻസുകളാണ് പൊലീസിൽ ഉള്ളത്. ഏഴ് ദിവസം തുടർച്ചയായി ജോലി ചെയ്താൽ നൽകുന്നതാണ് ഡേ ഓഫ് അലവൻസ്. യുണിഫോം അലവൻസ് , റേഷൻ അലവൻസ് തുടങ്ങിയവയും വെട്ടിക്കുറച്ചതിൽ ഉൾപ്പെടും.

ഇന്ന് ശമ്പളം കിട്ടിയപ്പോൾ മാത്രമാണ് അലവൻസുകൾ വെട്ടിക്കുറച്ച വിവരം പൊലീസുകാർ അറിയുന്നത്. സർക്കാർ നടപടിയിൽ പൊലീസ് സേനയിൽ വലിയ തോതിൽ അമർഷം ഉയർന്നിട്ടുണ്ട്. അതേസമയം എന്നാൽ പരസ്യമായി ആരും രം​ഗത്തു വന്നിട്ടില്ല. പൊലീസ് അസോസിയേഷൻ ഇതുവരെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. അ‍ഞ്ച് ദിവസത്തെ ശമ്പളം മാറ്റിവെച്ചതിന് പുറമെയാണ് അലവൻസുകൾ വെട്ടിക്കുറച്ചത്. പൊലീസിലെയും ആരോ​ഗ്യ വകുപ്പിലെയും ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കരുതെന്ന ആവശ്യം നിലനിൽക്കുമ്പോഴാണ് നിലവിലെ ആനുകൂല്യം കൂടി ഇല്ലാതാകുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More